കെ.കെ. ശൈലജ മന്ത്രിസ്ഥാനം രാജിവെക്കണം ^വി. മുരളീധരൻ

കെ.കെ. ശൈലജ മന്ത്രിസ്ഥാനം രാജിവെക്കണം -വി. മുരളീധരൻ കണ്ണൂർ: മന്ത്രിസ്ഥാനം ദുരുപയോഗംചെയ്ത ആരോഗ്യമന്ത്രി കെ.കെ. ശൈലജ തൽസ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരൻ. കണ്ണൂരിൽ പാർട്ടി പരിപാടിയിൽ പെങ്കടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സംസ്ഥാന ബാലാവകാശ കമീഷനിൽ രണ്ട് അംഗങ്ങളെ നിയമിച്ചത് ക്രമവിരുദ്ധമായാണെന്ന് ഹൈകോടതി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ കൃത്യമായ അഴിമതിയാണ് പുറത്തുവന്നത്. ബാലാവകാശ കമീഷൻ അംഗങ്ങളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുകയും എന്നാൽ, ത​െൻറ താൽപര്യമനുസരിച്ചുള്ള ആളുകളുെട അപേക്ഷ ലഭിക്കാത്ത സാഹചര്യത്തിൽ തീയതി നീട്ടിനൽകിയതും ഗുരുതരപ്രശ്നമാണ്. മന്ത്രിസ്ഥാനം രാജിവെച്ചില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭസമരങ്ങൾക്ക് ബി.ജെ.പി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി തോമസ് ചാണ്ടിെയയും പി.വി. അൻവർ എം.എൽ.എയെയും സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സഭയെപ്പോലും തെറ്റിദ്ധരിപ്പിച്ചുവെന്ന് മുരളീധരൻ പറഞ്ഞു. അതേസമയം, ബി.ജെ.പിയിലെ അഴിമതി സംബന്ധിച്ച പാർട്ടിക്കകത്തെ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ കുമ്മനം രാജശേഖര​െൻറ പ്രസ്താവന ശ്രദ്ധയിൽപെടുത്തിയപ്പോൾ അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു മുരളീധര​െൻറ മറുപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.