ഒാണവിപണി ഉണരുന്നു: 'മഴയേ വരല്ലേ'യെന്ന് വഴിവാണിഭക്കാർ

തലശ്ശേരി: ഒാണം- -ബക്രീദ് വിപണി ലക്ഷ്യമിട്ട് ഇതരസംസ്ഥാനങ്ങളിൽനിന്ന് നഗരത്തിലെത്തിയ തെരുവുകച്ചവടക്കാർക്ക് ഇനി പ്രതീക്ഷയുടെ ദിനങ്ങൾ. മഴ ഇത്തവണയും ചതിക്കുമോ എന്ന പേടിയുമുണ്ട്. ഒാണവും ബക്രീദും അടുത്തടുത്തായതിനാൽ പതിവിലും നേരേത്ത െതരുവുവിപണി ഉണർന്നിട്ടുണ്ട്. ബംഗാളിൽനിന്നും കർണാടകയിൽനിന്നുമുള്ള വഴിവാണിഭസംഘം നാലുദിവസം മുമ്പാണ് നഗരത്തിലെത്തിയത്. വന്നദിവസം തന്നെ മഴ തിമർത്തുപെയ്തപ്പോൾ ഇവരുടെ ചങ്കിടറിയിരുന്നു. ഒാണം കഴിയുന്നതുവരെ കാറ്റേ, മഴയേ ചതിക്കല്ലേ എന്നാണ് പ്രാർഥന. കഴിഞ്ഞ രണ്ട് ഒാണക്കാലത്തും തലശ്ശേരിയിലെത്തിയ ഇവർക്ക് കോരിച്ചൊരിഞ്ഞ മഴകാരണം പ്രതീക്ഷിച്ച കച്ചവടം നടന്നിരുന്നില്ല. വിവിധതരം റെഡിമെയ്ഡ് വസ്ത്രങ്ങളുമായാണ് കൊൽക്കത്തയിൽ നിന്നുള്ള ശങ്കർദാസും സംഘവുമെത്തിയത്. പഴയ ബസ്സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിന് ചുവടെ പ്രത്യേകം ട​െൻറ് കെട്ടിയാണ് ഇവരുടെ കച്ചവടം. ബംഗാളിൽ നിർമിച്ച കുഞ്ഞുടുപ്പുകളാണ് ഇവരുടെ പ്രത്യേകത. ഏതെടുത്താലും 130 -150 നിരക്കിലാണ് വില. മുതിർന്നവരുടെ ജീൻസ് പാൻറ് 250 രൂപക്കും കുട്ടികളുടെ ഫുൾമിഡി 750 രൂപക്കും ലഭിക്കും. മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള സംഘവും റെഡിമെയ്ഡ് വസ്ത്രങ്ങളുമായി രംഗത്തുണ്ട്. സാധാരണക്കാരെ പ്രതീക്ഷിച്ചാണ് ഇവരെത്തുന്നത്. ബെഡ്ഷീറ്റ്, സോഫാകവർ, റൂം മാറ്റ് തുടങ്ങിയ ഉൽപന്നങ്ങളുമായി തൃശൂർ തിരുവില്വാമലക്കാരായ മറ്റൊരു സംഘവും കച്ചവടത്തിനെത്തിയിട്ടുണ്ട്. ഇവരോടൊപ്പം വിപണി സജീവമാക്കാൻ നാട്ടുകാരായ കച്ചവടക്കാരും വിവിധ ഉൽപന്നങ്ങളുമായി രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.