എക്സൈസ്​ പരിശോധന കർശനമാക്കി; നാലുദിവസത്തിനിടെ 100 കേസുകൾ

കണ്ണൂർ: ഓണം സ്പെഷൽ ൈഡ്രവിനോടനുബന്ധിച്ച് വ്യാജമദ്യ ഉൽപാദനവും വിൽപനയും തടയുന്നതിനും ലഹരിപദാർഥങ്ങളുടെ ഉപയോഗം ഇല്ലാതാക്കുന്നതിനുമായി എക്സൈസ് വകുപ്പ് നടപടികൾ ശക്തമാക്കി. നാലുദിവസത്തിനിടെ നൂറിലേറെ കേസുകളാണ് രജിസ്റ്റർചെയ്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 28 അബ്കാരി കേസുകൾ, അഞ്ച് എൻ.ഡി.പി.എസ് കേസുകൾ, 74 കോട്പ കേസുകൾ എന്നിവ ചാർജ് ചെയ്തു. 26 പ്രതികളെ അറസ്റ്റ്ചെയ്യുകയും 47 ലിറ്റർ പുതുച്ചേരി വിദേശമദ്യം, 79 ഗ്രാം കഞ്ചാവ്, 175 ലിറ്റർ വാഷ്, 55 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 45.5 കിലോ പുകയില ഉൽപന്നങ്ങൾ എന്നിവ പിടിച്ചെടുക്കുകയുംചെയ്തു. ഒരു ഓട്ടോറിക്ഷയും ഒരു ബൈക്കും പിടികൂടി. 14,800 രൂപ പിഴ ഈടാക്കിയതായും അസിസ്റ്റൻറ് എക്സൈസ് കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.