കണ്ണൂർ: കോർപറേഷൻ പരിധിയിലെ കാംബസാർ മാർക്കറ്റിൽ നടപ്പാത ൈകയേറി കച്ചവടം നടത്തിയത് പൊലീസിെൻറ സഹായത്തോടെ കോർപറേഷൻ ആരോഗ്യവിഭാഗം ഒഴിപ്പിച്ചു. കടകളോട് ചേർന്നുള്ള നടപ്പാതയിൽനിന്ന് സാധനങ്ങൾ നീക്കംചെയ്തു. ൈകയേറ്റം ഒഴിയണമെന്ന് കാണിച്ച് നേരേത്ത നോട്ടിസ് നൽകിയ വ്യാപാരികളെയാണ് തിങ്കളാഴ്ച ഒഴിപ്പിച്ചത്. വ്യാപാരികൾ സ്വന്തം കടക്ക് മുൻവശത്തെ നടപ്പാതയും റോഡും വരെ ൈകയേറി സാധനങ്ങൾ ഇറക്കിവെച്ച് കച്ചവടം ആരംഭിച്ചതോടെ മാർക്കറ്റിലെത്തുന്നവർക്ക് കാൽനടയാത്രപോലും ദുസ്സഹമായ സാഹചര്യമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് വ്യാപകപരാതികൾ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.