തലശ്ശേരി: ഇൻഡോർ ലോകകപ്പ് ക്രിക്കറ്റ് ടീമിനുള്ള യു.എ.ഇ, സിംഗപ്പൂർ ദേശീയ ടീമുകളിൽ ഇടം നേടി തലശ്ശേരിക്കാർ. ദുബൈയിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന സി.ടി.കെ. നഷ്വാൻ നാസർ അഹമ്മദും സിംഗപ്പൂരിൽ കമ്പ്യൂട്ടർ എൻജിനീയറായ തമീം അബ്ദുൽ ലത്തീഫുമാണ് ടീമുകളിൽ ഇടംനേടിയത്. അടുത്തമാസം 16 മുതൽ 23വരെ യു.എ.ഇയിലാണ് മത്സരങ്ങൾ. ക്രിക്കറ്റ് ആസ്ട്രേലിയയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും ചേർന്നാണ് ലോകകപ്പ് സംഘടിപ്പിക്കുന്നത്. തലശ്ശേരിയിലെ ക്രിക്കറ്റ് കുടുംബ തലമുറയിൽ നിന്നുള്ളവരാണ് നഷ്വാനും തമീമും. നിരവധി ക്രിക്കറ്റ് കളിക്കാരെ സംഭാവന ചെയ്ത തലശ്ശേരിയിലെ സി.ടി.കെ കുടുംബാംഗവും ദുബൈയിലെ കേരള പ്രീമിയർ ലീഗ് ക്രിക്കറ്റിെൻറ ഡയറക്ടർ സി.ടി.കെ. നാസറിെൻറ മകനുമാണ് നഷ്വാൻ. സഹോദരന്മാരായ സി.ടി.കെ. മഷൂദും സി.ടി.കെ. ഉസ്മാൻ കുട്ടിയും രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനായി കളിച്ചിട്ടുണ്ട്. ദുബൈയിൽ ജനിച്ചുവളർന്ന നഷ്വാൻ നിരവധി ടൂർണമെൻറുകളിൽ മികവ് കാട്ടിയിട്ടുണ്ട്. നഷ്വാെൻറ പിതൃസഹോദര പുത്രനായ ഫാബിദ് ഫാറൂഖും കേരള രഞ്ജി താരമാണ്. തലശ്ശേരിയിലെ പഴയകാല ഫുട്ബാൾ, ക്രിക്കറ്റ് കളിക്കാരനായിരുന്ന പി.വി. ഹമീദ് കേയിയുടെ മകൾ മറിയുവിെൻറയും കെ.പി. അബ്ദുൽ ലത്തീഫിെൻറയും മകനാണ് തമീം. ചേറ്റംകുന്ന് പുതുവാച്ചേരി ബംഗ്ലാവ് കുടുംബാംഗമാണ്. നിരവധി ടൂർണമെൻറുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആത്മവിശ്വാസവുമായാണ് സിംഗപ്പൂർ ടീമിനുവേണ്ടി പാഡണിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.