വാരം: പ്രകൃതിയോടിണങ്ങിയുള്ള ജീവിതത്തെ തൊട്ടറിയാൻ െഎ.എം.ടിയിലെ വിദ്യാർഥിസംഘമെത്തി. പ്രകൃതിപഠന നിരീക്ഷണത്തിെൻറ ഭാഗമായാണ് വാരം െഎ.എം.ടി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പ്രകൃതിയോടിണങ്ങി ജീവിതം നയിക്കുന്ന സാമൂഹികപ്രവർത്തകരായ ഹരി- -ആശ ദമ്പതികളുടെ പ്രകൃതിവീടും ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായ തോട്ടവും സന്ദർശിക്കാനെത്തിയത്. മണ്ണ് ഉപയോഗിച്ച് നിർമിച്ച വീടും മൺ െറഫ്രിജറേറ്ററും ബയോഗ്യാസ് സംവിധാനവും ആവാസവ്യവസ്ഥക്കനുയോജ്യമായ മണ്ണിെൻറയും സസ്യ --ജീവവർഗങ്ങളുടെയും പരിപാലനവും കുട്ടികളിൽ കൗതുകമുണർത്തി. പരിപാടിക്ക് പ്രിൻസിപ്പൽ നാദിറ ജാഫർ, അധ്യാപികമാരായ സുമയ്യ, നികിത, ശിൽപ, മാനേജർ വി.വി. സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി. പ്രകൃതിയെ സംരക്ഷിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ചും ഭാവിതലമുറക്കായി എങ്ങനെയൊക്കെ പ്രകൃതിയെ കാത്തുെവക്കാം എന്നതുസംബന്ധിച്ചും ഹരിയും ആശയും കുട്ടികളുമായി സംവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.