ഒരുവർഷത്തിനുള്ളിൽ ലക്ഷംപേരെ സാക്ഷരരാക്കും -ഡോ. പി.എസ്. ശ്രീകല കണ്ണൂർ: ഒരുവർഷത്തിനുള്ളിൽ ലക്ഷം നിരക്ഷരരെ സാക്ഷരരാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ േപ്രരക്മാർവഴി നടപ്പാക്കുമെന്ന് സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല. 2000ത്തിലധികം വരുന്ന േപ്രരക്മാരെ നിയോഗിച്ച് ഒരാൾക്ക് 25 പഠിതാവ് എന്നനിലയിൽ ഒരുവർഷത്തിനിടെ രണ്ടു ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ഇതരസംസ്ഥാന തൊഴിലാളികൾക്കും ട്രാൻസ്ജെൻഡേഴ്സിനും സാക്ഷരതാപരിപാടികൾ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. ജില്ല പഞ്ചായത്തിെൻറ സഹകരണത്തോടെ സാക്ഷരത മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്കും വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർക്കും നടത്തിയ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാനത്ത് 18 ലക്ഷത്തിലേറെ നിരക്ഷരർ ഉണ്ടെന്നാണ് കണക്ക്. ഇതിെൻറ കൃത്യത ഉറപ്പുവരുത്താൻ എല്ലാ പഞ്ചായത്തുകളിലും സമഗ്ര സാക്ഷരത സർവേ നടത്തും. തെരഞ്ഞെടുത്ത ഒരു പഞ്ചായത്തിൽ പ്രാരംഭ സർവേ തുടങ്ങിക്കഴിഞ്ഞു. ജനപ്രതിനിധികളുടെ സഹകരണം ഇക്കാര്യത്തിൽ ഉണ്ടാകണം. േപ്രരക്മാർക്ക് കേരളത്തിൽ പ്രസക്തിയുണ്ടോയെന്ന് ചോദ്യമുയരാറുണ്ട്. ഒപ്പം ഓണറേറിയം വർധിപ്പിച്ച കാര്യത്തിൽ അഭിനന്ദനങ്ങൾക്കൊപ്പം വിമർശനവും ഉണ്ടായിട്ടുണ്ട്. േപ്രരക്മാരില്ലാത്ത പഞ്ചായത്തുകളിൽ േപ്രരക്മാരെ പുനർവിന്യസിക്കും. ഹരിതകേരളം മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയിൽ േപ്രരക്മാർക്ക് നിരവധി കാര്യങ്ങൾ ചെയ്യാനാകുമെന്നും ശ്രീകല പറഞ്ഞു. ശിൽപശാല ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷതവഹിച്ചു. സാക്ഷരത മിഷൻ ജില്ല കോഒാഡിനേറ്റർ ഷാജു ജോൺ, അസി. കോഒാഡിനേറ്റർ എം. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.