നാദബ്രഹ്മ പുരസ്കാരം കെ.ആർ. വിജയക്ക്

ചെറുപുഴ: ഈവര്‍ഷത്തെ നാദബ്രഹ്മ പുരസ്കാരം ചലച്ചിത്രതാരം കെ.ആർ. വിജയക്ക് സമ്മാനിക്കും. വ്യത്യസ്തമേഖലകളില്‍ കഴിവുതെളിയിച്ച പ്രതിഭകള്‍ക്ക് നല്‍കിവരുന്നതാണ് ചെറുപുഴ നാദബ്രഹ്മ പുരസ്കാരം. അടുത്തമാസം 29ന് ചെറുപുഴ നാദബ്രഹ്മ കലാക്ഷേത്രത്തി​െൻറ 22ാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. ചലച്ചിത്ര-സീരിയല്‍ താരങ്ങളായ സിദ്ധരാജും യവനിക ഗോപാലകൃഷ്ണനും ചേര്‍ന്നാണ് കെ.ആർ. വിജയക്ക് പുരസ്കാരം സമ്മാനിക്കുന്നത്. 10,001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.