ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി

തലശ്ശേരി: സി.പി.എം കുടുംബത്തിലെ ദമ്പതികളെ സി.പി.എം പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. വടക്കുമ്പാട് പാറക്കെട്ടിലെ മാലിയാട്ട് വീട്ടിൽ കുണ്ടാഞ്ചേരി ലിപിൻ (29), ഭാര്യ ആതിര (22) എന്നിവരെയാണ് ആക്രമിച്ചത്. തലക്കും വലതുകൈക്കും വെട്ടേറ്റ ലിപിനെയും നാഭിക്ക് ചവിേട്ടറ്റ ആതിരയെയും തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം പ്രവർത്തകരായ എട്ടംഗസംഘമാണ് ആക്രമണം നടത്തിയതെന്ന് ലിപിൻ പറഞ്ഞു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ലിപി​െൻറ സുഹൃത്ത് ഷൈജേഷി​െൻറ കാറിന് ബൈക്ക് ഇടിച്ച് പോറലേൽപിച്ചത് സംബന്ധിച്ച് ധർമടം പൊലീസ് സ്റ്റേഷനിൽ പരാതി നിലനിൽക്കുന്നുണ്ട്. പരാതിക്ക് പിന്നിൽ ലിപിനാണെന്ന് ആരോപണമുയർന്നിരുന്നു. ഞായറാഴ്ച രാത്രി ചിലർ വീട്ടിലെത്തി ലിപിനുമായി വാക്കുതർക്കമുണ്ടായി. ഇതിന് ശേഷമാണ് പാർട്ടി അംഗം ഉൾപ്പെടെയുള്ള എട്ടംഗസംഘം വീട്ടിൽ കയറി അക്രമം നടത്തിയതെന്നാണ് പരാതി. വീടിനുനേരെയും ആക്രമണം നടത്തിയതായി ലിപിൻ പറഞ്ഞു. ലിപി​െൻറ പിതാവ് കുണ്ടാഞ്ചേരി ബാലൻ എട്ട് വർഷം പാറക്കെട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ലിപിൻ പാർട്ടിപ്രവർത്തകനുമാണ്. സംഭവത്തിൽ ധർമടം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.