ശിവപുരം ഹയർസെക്കൻഡറി സ്കൂളിൽ പച്ചക്കറി ചന്ത

ഉരുവച്ചാൽ: ശിവപുരം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ പച്ചക്കറി ചന്ത ഒരുക്കി. 'ഓണത്തിന് ഒരു മുറം പച്ചക്കറി' സർക്കാർ കാമ്പയി​െൻറ ഭാഗമായാണ് ശിവപുരം ഹയർ സെക്കൻഡറിയിലെ വിദ്യാർഥികൾ ചന്ത സംഘടിപ്പിച്ചത്. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികളാണ് പദ്ധതിക്ക് പിന്നിൽ. പ്രിൻസിപ്പൽ ഒ.കെ. ബിന്ദു, പ്രധാനാധ്യാപകൻ ആർ.കെ. രാജീവ്, സ്റ്റാഫ് സെക്രട്ടറി പി.എം. രാജീവ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്.ബി. ഷിനോയ്, ടി.പി. സിറാജ് എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾ സ്വന്തം കൃഷിയിടങ്ങളിൽ കൃഷി ചെയ്ത അറുപതോളം പച്ചക്കറിയിനങ്ങൾ വിൽപന നടത്തി. പഴയകാല കാർഷിക ഉപകരണങ്ങൾ, വിത്തുകൾ, ഔഷധ ഇലകൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.