കൊട്ടിയൂർ^വയനാട് റോഡ് തകർന്നു; ഗതാഗതം തിരിച്ചുവിട്ടു

കൊട്ടിയൂർ-വയനാട് റോഡ് തകർന്നു; ഗതാഗതം തിരിച്ചുവിട്ടു കേളകം: കൊട്ടിയൂർ-വയനാട് അന്തർസംസ്ഥാനപാത തകർന്നതിെന തുടർന്ന് ഗതാഗതം തിരിച്ചുവിട്ടു. പാൽചുരം ചുരത്തിൽ ചെകുത്താൻ തോടിന് സമീപം വീതികുറഞ്ഞ റോഡിനു നടുവിൽ വലിയ ഗർത്തം രൂപപ്പെട്ടതിനെ തുടർന്നാണ് ക്രമീകരണം. തലശ്ശേരി, കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നിടുംപൊയിൽ, പേരിയ വഴിയാണ് തിരിച്ചുവിടുന്നത്. കെ.എസ്.ആർ.ടി.സി മാത്രമാണ് ആളെ ഇറക്കിയതിനുശേഷം ഇതുവഴി കടത്തിവിടുന്നത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കൂടുതൽ ഭാഗം പൊളിഞ്ഞതോടെയാണ് ഗതാഗതം പൂർണമായും നിലച്ചത്. ആഴ്ചകളായി ചെറിയ വാഹനങ്ങളിൽ ഇതുവഴി സഞ്ചരിക്കാൻ കഴിയുമായിരുന്നു. തിങ്കളാഴ്ച മുതൽ വലിയ വാഹനങ്ങൾക്കും ഇതുവഴി യാത്ര ദുഷ്കരമായതോടുകൂടി ഗതാഗതം തിരിച്ചുവിടുകയായിരുന്നു. പാൽചുരം ചുരത്തിലെ വീതികുറഞ്ഞ ഭാഗത്ത് രണ്ട് വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ കഴിയില്ല. വളവുകളും കൂടിയ പ്രദേശമാണ്. തകർന്ന ഭാഗം പുനർനിർമിക്കണമെന്ന് മാസങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയെടുക്കാത്തതാണ് നിലവിലെ അവസ്ഥക്ക് കാരണം. വടകര ചുരം ഡിവിഷ​െൻറ കീഴിലാണ് പാൽചുരം ചുരം പാത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.