ബസ്​ യാത്രക്കിടയിൽ മാല കവർന്നു

കാസർകോട്: ബസ് യാത്രക്കിടയിൽ സ്വർണത്തൊഴിലാളിയുടെ കീശയിൽനിന്ന് 11 ഗ്രാം സ്വർണമാല കവർന്നു. ഇതേത്തുടർന്ന് ബസ് കാസർകോട് പൊലീസ് സ്റ്റേഷനിലെത്തിച്ച് യാത്രക്കാരെ പരിശോധിച്ചു. കളനാെട്ട പ്രിയ ജ്വല്ലറി വർക്സ് ഉടമ ഉദുമ നമ്പ്യാർകീച്ചലിലെ ടി.പി. വേലായുധ​െൻറ ട്രൗസറി​െൻറ കീശയിൽനിന്നാണ് ആഭരണം നഷ്ടപ്പെട്ടത്. കീശ കീറിമുറിച്ചനിലയിലാണ്. സമീപത്തെ ക്ഷേത്രത്തിൽനിന്ന് നിറംചേർത്ത് പുതുക്കിപ്പണിയാൻ ഏൽപിച്ച മാല തിരികെയേൽപിക്കാൻ കൊണ്ടുപോവുകയായിരുന്നു. നമ്പ്യാർകീച്ചൽ സ്റ്റോപ്പിൽനിന്ന് ബസിൽ കയറിയ വേലായുധൻ ഇടുവുങ്കാലിൽ ഇറങ്ങിയപ്പോഴാണ് പോക്കറ്റടിച്ചതായി അറിയുന്നത്. ഉടനെ ഒാേട്ടായിൽ ബസിനെ പിന്തുടർന്ന് മേൽപറമ്പിലെത്തി കണ്ടക്ടറെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് ബസ് യാത്രക്കാരെ ഇറങ്ങാൻ അനുവദിക്കാതെ കാസർകോട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. എസ്.െഎ അജിത്കുമാറി​െൻറ നേതൃത്വത്തിൽ വനിതാ പൊലീസ് ഉൾപ്പെടെയുള്ള സംഘമെത്തി യാത്രക്കാരുടെ പോക്കറ്റുകളും ബാഗുകളും പരിശോധിച്ചശേഷമാണ് വിട്ടയച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. അതേസമയം, കാസർകോടേക്ക് ടിക്കറ്റെടുത്ത യാത്രക്കാരിലൊരാൾ ഇടുവുങ്കാൽ സ്റ്റോപ്പിൽ ഇറങ്ങിയതായി കണ്ടക്ടർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.