മാഹിയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നു

മാഹി: മയ്യഴി നഗരസഭ മാഹിയിൽ 'ഗ്രീൻ പ്രോട്ടോകോൾ' നടപ്പാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി നഗരസഭ കമീഷണർ അറിയിച്ചു. ജൈവമാലിന്യം ഉദ്ഭവസ്ഥലത്തുതന്നെ സംസ്കരിക്കുക, പ്ലാസ്റ്റിക് മാലിന്യം കുറച്ചുകൊണ്ടുവരുക, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുക തുടങ്ങിയവയാണ് ഗ്രീൻ പ്രോട്ടോകോളിൽ നടപ്പിൽവരുത്തുക. മാഹി മേഖലയിലെ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളിലുമാണ് ഇത് ഒന്നാംഘട്ടമായി നടപ്പാക്കുക. പ്ലാസ്റ്റിക് പാത്രങ്ങളും കുപ്പികളും ഒഴിവാക്കി സ്റ്റെയിൻെലസ് സ്റ്റീൽ ശീലിപ്പിക്കും. ഡിസ്പോസബിൾ പ്ലേറ്റ്, ഗ്ലാസ് തുടങ്ങിയവ കർശനമായി നിയന്ത്രിക്കും. മഷിപ്പേന ശീലമാക്കി ബോൾപോയൻറ് പേനകൾ ഒഴിവാക്കുക, ഫ്ലക്സ് ബോർഡുകളും പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഒഴിവാക്കി ബാനറുകളും പോസ്റ്ററുകളും തുണിയിലോ പേപ്പറിലോ മാത്രം തയാറാക്കുക, അപകടകരമായ --------------ഇ-മാലിന്യം ഒഴിവാക്കാൻ സംവിധാനമുണ്ടാക്കുക തുടങ്ങിയവയും നടപ്പാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.