കെ. അബ്​ദുൽ ഖാദറിന് പുരസ്​കാരം

കണ്ണൂർ: കോണ്‍ഗ്രസ് നേതാവ് പി.സി. മുഹമ്മദി​െൻറ സ്മരണാർഥം ഏര്‍പ്പെടുത്തിയ പൊതുപ്രവര്‍ത്തകനുള്ള പുരസ്‌കാരം കായിമ എന്നറിയപ്പെടുന്ന കെ. അബ്ദുൽ ഖാദറിന് സമ്മാനിക്കുമെന്ന് പി.സി. മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 94-ാം വയസ്സിലും സജീവമായി സാമൂഹികരംഗത്തുള്ള കായിമ കെ.എഫ്.എസ്.സി ചെയര്‍മാൻ, ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാൻ, ഓവര്‍സീസ് െഡവലപ്മ​െൻറ് ആൻഡ് എംപ്ലോയ്‌മ​െൻറ് കൗണ്‍സില്‍ ചെയര്‍മാന്‍ എന്നീനിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂര്‍ സർവകലാശാലയുടെ പ്രഥമ സിന്‍ഡിക്കേറ്റ് അംഗമായിരുന്ന ഇദ്ദേഹം സി.ഡി.എം.ഇ.എ സ്ഥാപകനേതാവും പ്രസിഡൻറുമാണ്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 27ന് വൈകീട്ട് നാലിന് ഇരിക്കൂര്‍ പടയങ്ങോട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി പുരസ്‌കാരം വിതരണം ചെയ്യും. പി.സി. മുഹമ്മദ് സ്മാരകമന്ദിരത്തി​െൻറ ശിലാസ്ഥാപനവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാര നിര്‍ണയസമിതി ചെയര്‍മാന്‍ എം. അബ്ദുറഹ്മാൻ, ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ നൗഷാദ് ബ്ലാത്തൂർ, കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് ഐബിന്‍ ജേക്കബ്, മടിയൂര്‍ ബാലന്‍ മാസ്റ്റര്‍ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.