വിടവാങ്ങിയത് മലയോരത്തി​െൻറ കായിക സ്വപ്നങ്ങളുടെ അമരക്കാരൻ

കേളകം: വോളിബാൾ ഇതിഹാസം ജിമ്മി ജോർജി​െൻറ പിതാവ് ജോർജ് ജോസഫി​െൻറ നിര്യാണം നാടി​െൻറ നൊമ്പരമായി. വക്കീൽ സാർ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന കുടക്കച്ചിറ ജോർജ് ജോസഫി​െൻറ നിര്യാണം മലയോരത്തെ കണ്ണീരിലാഴ്ത്തി. കേരളത്തി​െൻറ തെക്കന്‍ ജില്ലയില്‍നിന്ന് കണ്ണൂരിലേക്ക് കുടിയേറിയ കുടുംബമാണ് ജോര്‍ജ് വക്കീലിേൻറത്. കുടക്കച്ചിറ ജോസഫ് കുട്ടിയുടെയും അന്നമ്മ ജോസഫി​െൻറയും മൂന്നാമത്തെ മകനായി 1932 ജൂണ്‍ 11നാണ് ജോര്‍ജ് വക്കീല്‍ ജനിച്ചത്. മലബാര്‍ കുടിയേറ്റക്കാരിലെ ആദ്യ ബിരുദധാരിയും ആദ്യ വക്കീലുമായിരുന്നു ജോര്‍ജ് ജോസഫ്. പേരാവൂർ മേഖലയിലെ ആദ്യ കുടിയേറ്റ കുടുംബം ജോർജ് വക്കീലിേൻറതായിരുന്നു. വോളിബാളിനോടുള്ള കമ്പം ആദ്യം പേരാവൂരില്‍ ഒരു കോര്‍ട്ട് നിർമാണത്തിലെത്തുകയാണ് ചെയ്തത്. 1950--60 കാലഘട്ടത്തിലായിരുന്നു അത്. അന്ന് പള്ളിയുടെ മുറ്റത്താണ് വോളിബാള്‍ കളിച്ചിരുന്നത്. എന്നാൽ, ആ കളി നിന്നുപോയതോടെ കുടുംബസ്വത്തിലെ തെങ്ങു വെട്ടിക്കളഞ്ഞ് മികച്ചൊരു വോളിബാള്‍ കോര്‍ട്ട് ജോര്‍ജ് വക്കീൽ മക്കൾക്കായി നിർമിച്ചു. അന്ന് എല്ലാവരും അതിനെ വിഡ്ഢിത്തമെന്ന് പരിഹസിച്ചപ്പോള്‍ 36കാരനായ വക്കീല്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. പിൽക്കാലത്ത് ഇൗ കോർട്ട് ഇന്ത്യന്‍ കായികചരിത്രത്തി​െൻറ ഭാഗമായി മാറി. കുടക്കച്ചിറ ജോസഫ് കുട്ടി മെമ്മോറിയല്‍ എന്ന വോളിബാള്‍ ടൂര്‍ണമ​െൻറിനും ജോര്‍ജ് വക്കീല്‍ പേരാവൂരില്‍ തുടക്കം കുറിച്ചു. ഭാര്യ മേരിയും ജോര്‍ജ് വക്കീലി​െൻറ കായിക പ്രേമത്തിനൊപ്പം നിന്നു. പത്തു മക്കളും ഏതെങ്കിലും ഒരു കായികയിനത്തില്‍ തിളങ്ങി. അതില്‍ വോളിബാളും നീന്തലും ട്രാക്കും ഫീല്‍ഡുമുണ്ടായിരുന്നു. മക്കളില്‍ ആണുങ്ങളെല്ലാം വോളിബാൾ കളിക്കാരായപ്പോള്‍ പെണ്‍കുട്ടികൾ അത്്‌ലറ്റിക്‌സില്‍ തിളങ്ങി. ജോസ്, ജിമ്മി, മാത്യു, സെബാസ്റ്റ്യന്‍, ബൈജു, സ്റ്റാന്‍ലി, വിന്‍സ്റ്റണ്‍, റോബര്‍ട്ട്, ജാന്‍സി, സില്‍വിയ എന്നീ പത്ത് മക്കളും കായിക കേരളത്തി​െൻറ അഭിമാനമായി. റോബര്‍ട്ട് ബോബി ജോർജി​െൻറ ഭാര്യയായി ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് വന്നതോടെ കുടക്കച്ചിറ കുടുംബത്തിന് താരത്തിളക്കമേറി. കളിയോടൊപ്പം പൊതു പ്രവർത്തനത്തിലും വക്കീൽ സജീവമായിരുന്നു. പേരാവൂർ കൃഷിഭവൻ, തുണ്ടിയിൽ ഹൈസ്കൂൾ, പേരാവൂർ-കൊട്ടിയൂർ റോഡ് തുടങ്ങി മലയോരത്തെ സമഗ്ര വികസനത്തിനും വക്കീലി​െൻറ കൈയൊപ്പുണ്ട്. ഏതുസമയത്തും ഏതു സാധരണക്കാരനും ഒരുവിളിപ്പുറത്തുള്ള സഹായിയായിരുന്നു അദ്ദേഹം. കറകളഞ്ഞ രാഷ്ട്രീയക്കാരനും പൊതുപ്രവർത്തകനും ആയിരുന്നു. ഏറെക്കാലം കണ്ണൂർ ഡി.സി.സി സെക്രട്ടറി ആയും പ്രവർത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.