സ്കൂൾ കെട്ടിടത്തിന്​ ഉയരമില്ലാത്തതി​ന്​ അധ്യാപകരുടെ ശമ്പളം തടഞ്ഞു; നൽകണമെന്ന്​ ഹൈകോടതി

സ്കൂൾ കെട്ടിടത്തിന് ഉയരമില്ലാത്തതിന് അധ്യാപകരുടെ ശമ്പളം തടഞ്ഞു; നൽകണമെന്ന് ഹൈകോടതി കൊച്ചി: സ്കൂള്‍ കെട്ടിടത്തിന് മതിയായ ഉയരമില്ലാത്തതി​െൻറ പേരിൽ നിഷേധിച്ച ശമ്പളം അധ്യാപകര്‍ക്ക് നല്‍കാൻ ഹൈകോടതിയുടെ ഉത്തരവ്. പാമ്പാക്കുട എം.ടി.എം.എച്ച്.എച്ച്.എസിലെ എട്ട് അധ്യാപകർക്കാണ് ശമ്പളം നൽകാൻ കോടതി നിർദേശിച്ചത്. ആവശ്യത്തിന് കുട്ടികളുണ്ടായിട്ടും കെട്ടിടത്തിന് മതിയായ ഉയരമില്ലെന്നാരോപിച്ച് 2017 –18ലെ തസ്തിക നിര്‍ണയ ഉത്തരവില്‍ ക്ലാസ് ഡിവിഷനുകളും അധ്യാപക തസ്തികകളും അനുവദിച്ചില്ല. കേരള വിദ്യാഭ്യാസ ചട്ടം നിലവില്‍ വരുന്നതിന് മുമ്പുള്ളതാണ് സ്കൂൾ. 2006 മുതല്‍ നിയമനാംഗീകാരം ലഭിച്ച്് സര്‍വിസില്‍ തുടരുന്ന അധ്യാപകർക്കാണ് മൂവാറ്റുപുഴ വിദ്യാഭ്യാസ ഓഫിസർ ശമ്പളം നിഷേധിച്ചത്. തുടർന്നാണ് അധ്യാപകർ ഹൈകോടതിയെ സമീപിച്ചത്. കേരള വിദ്യാഭ്യാസ ചട്ടം നിലവില്‍ വരുന്നതിനുമുമ്പ് ഉണ്ടായിരുന്ന സ്കൂള്‍ കെട്ടിടങ്ങള്‍ 2015 –16 വരെയുള്ള തസ്തിക നിര്‍ണയത്തിന് പരിഗണിക്കപ്പെടുകയും ഈ അധ്യയന വര്‍ഷം പുറത്താക്കപ്പെടുകയും ചെയ്്തത് വിവേചനപരമാണെന്ന് ഹൈകോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസ ഓഫിസറുടെ നടപടി ചോദ്യം ചെയ്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമര്‍പ്പിച്ച റിവിഷന്‍ ഹരജിയിൽ വിശദമായി വാദം കേട്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.