'കേന്ദ്ര^സംസ്ഥാന ബന്ധങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണം'

'കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണം' തൃക്കരിപ്പൂർ: വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യൻ സമൂഹത്തെ വിഭജിക്കുകയല്ല മറിച്ച് വൈവിധ്യങ്ങൾ അംഗീകരിച്ച് ജനങ്ങൾക്കിടയിൽ ഐക്യവും ക്ഷേമവും ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന് സെമിനാറിൽ പൊതുവികാരം. 'ഫെഡറൽ സംവിധാനവും കേന്ദ്ര സംസ്ഥാന ബന്ധവും' എന്ന വിഷയത്തിൽ ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സെമിനാർ കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ സഹകരണാത്മകവും സൗഹൃദപരവുമാക്കി പുതിയ കാലത്തി​െൻറ വെല്ലുവിളികൾ ഏറ്റെടുക്കുകയും സാധാരണക്കാര​െൻറ കണ്ണീരൊപ്പുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകണമെന്നും അഭിപ്രായപ്പെട്ടു. ജില്ല പഞ്ചായത്ത് അംഗം പി.സി. സുബൈദ ഉദ്ഘാടനം ചെയ്തു. കെ. ബാലചന്ദ്രൻ മോഡറേറ്ററായിരുന്നു. പെരിയ കേന്ദ്ര സർവകലാശാലയിലെ കെ. മുരളീധരൻ നമ്പ്യാർ, കെ. സുധീഷ് എന്നിവർ പ്രബന്ധാവതരണം നടത്തി. കാർത്തിക് രാജ്, പി.എസ്. ദീപേന്ദു, ആനന്ദ് പി. ചന്ദ്രൻ, അമൽ മാധവ്, ആര്യനന്ദ, സായൂജ്യ ടി. നായർ, മൃദുൽ ബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ എൻ. നാരായണൻ, പ്രിൻസിപ്പൽ സി.പി. ജയശ്രീ, കെ.വി. ഇന്ദിര, പി.വി. ശശീന്ദ്രന്‍, പി.പി. സണ്ണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.