റീജയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

പെരിങ്ങത്തൂർ: പെരിങ്ങത്തൂരിനടുത്ത് സേട്ടുമുക്കിലെ റീജയുടെ മരണത്തിൽ ദുരൂഹത പൂർണമായും നീങ്ങുന്നില്ല. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്തെത്തി. റീജ കൊല്ലപ്പെട്ട സ്ഥലം കണ്ണൂർ ജില്ല പൊലീസ് മേധാവി സന്ദർശിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് റീജയെ വീട്ടിനടുത്തുള്ള വയലിൽ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പീഡനശ്രമത്തിനിടയിലാണ് കൊലപാതകം നടന്നതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് അയൽവാസിയായ മത്തിപ്പറമ്പിലെ വലിയകാട്ടിൽ അൻസാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിലാണ് സംഭവത്തിലെ ദുരൂഹത പൂർണമായും നീക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്തെത്തിയത്. സംഭവത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാരുടെ സംശയം. സംഭവം നടന്ന് മണിക്കൂറുകൾക്കകംതന്നെ പ്രതിയെ പിടികൂടിയിട്ടും പരാതി ഉയർന്നതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ കണ്ണൂർ ജില്ല പൊലീസ് ചീഫ് ശിവവിക്രം സംഭവസ്ഥലം പരിശോധിച്ചു. ഫോറൻസിക് സർജൻ ഗോപാലകൃഷ്ണപ്പിള്ള, തലശ്ശേരി ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം, കേസ് അന്വേഷിക്കുന സി.ഐ എം.കെ. സജീവ് തുടങ്ങിയവരും എസ്.പിയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.