ഡോക്​ടർമാർ ധർണ നടത്തി

കണ്ണൂർ: കരിയർ അഡ്വാൻസ്മ​െൻറ് ആനുകൂല്യം റദ്ദാക്കിയ നടപടിക്കെതിരെ വെറ്ററിനറി, ആയുർവേദ, ഹോമിയോ ഡോക്ടർമാർ കലക്ടറേറ്റ് ധർണ നടത്തി. കേരള ഗവ. വെറ്ററിനറി ഒാഫിസേഴ്സ് അസോസിയേഷൻ, കേരള ഗവ. ആയുർവേദ മെഡിക്കൽ ഒാഫിസേഴ്സ് ഫെഡറേഷൻ, കേരള ഗവ. ഹോമിയോ മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ധർണ സംഘടിപ്പിച്ചത്. പി.എസ്.സി വഴി നേരിട്ട് നിയമനം ലഭിക്കുന്ന പ്രഫഷനൽ ഡിഗ്രിയുള്ള ഉദ്യോഗസ്ഥർക്ക് അവരുടെ യോഗ്യതയും ജോലിയുടെ ബുദ്ധിമുട്ടും കണക്കിലെടുത്ത് അനുവദിക്കുന്ന കരിയർ അഡ്വാൻസ്മ​െൻറ് സ്കീമിൽ ഇൗ മൂന്നു വിഭാഗം ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തിയിരുന്നു. സംസ്ഥാന ധനകാര്യ വകുപ്പിലെ അനോമലി റെക്ടിഫിക്കേഷൻ കമ്മിറ്റിയാണ് ആഗസ്റ്റ് മൂന്നിന് ഉത്തരവിറക്കിയത്. എന്നാൽ, തൊട്ടടുത്ത ദിവസം ഒരു കാരണവുമില്ലാതെ ഉത്തരവ് റദ്ദു ചെയ്യുകയായിരുന്നത്രെ. ഇൗ നടപടി പിൻവലിക്കുന്നതിനും ആനുകൂല്യം പുനഃസ്ഥാപിക്കുന്നതിനും വേണ്ടിയാണ് ധർണ നടത്തിയത്. ഒമ്പതാം ശമ്പള പരിഷ്കരണ കമീഷ​െൻറ തീരുമാനപ്രകാരം എൻജിനീയർമാർക്ക് മാത്രമായി അനുവദിക്കെപ്പട്ട ആനുകൂല്യം ഡോക്ടർമാർക്കും അനുവദിക്കണമെന്ന് അന്നുതന്നെ ആവശ്യമുയർന്നിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ പുറത്തിറക്കിയ സർക്കാർ ഉത്തരവാണ് റദ്ദാക്കിയത്. ധർണ സി.പി.െഎ ജില്ല സെക്രട്ടറി പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. സുനിൽരാജ്, ഡോ. എം.പി. സുജൻ, ഡോ. സനൽ കുമാർ, ഡോ. രാമസുബ്രഹ്മണ്യം, ഡോ. ബീറ്റു ജോസഫ് എന്നിവർ സംസാരിച്ചു. ഡോ. സി.പി. ധനഞ്ജയൻ സ്വാഗതവും ഡോ. ജസീറ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.