ഇന്ത്യ ഗാന്ധിയെ മറക്കുന്നു ^ടി.വി. രാജേഷ്

ഇന്ത്യ ഗാന്ധിയെ മറക്കുന്നു -ടി.വി. രാജേഷ് പയ്യന്നൂർ: ഇന്ത്യ ഗാന്ധിയെ വിസ്മരിക്കുന്ന കാലത്താണ് 71ാമത് സ്വാതന്ത്ര്യദിനമാഘോഷിക്കുന്നതെന്നും ഇത് അനുവദിക്കരുതെന്നും ടി.വി. രാജേഷ് എം.എൽ.എ പറഞ്ഞു. കടന്നപ്പള്ളി തെക്കെക്കര ഗവ. എൽ.പി സ്കൂളിൽ വികസനസെമിനാറും സ്വാതന്ത്ര്യദിനാഘോഷവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ലോകം ഗാന്ധിദർശനങ്ങൾ അംഗീകരിക്കുമ്പോഴും പഠിക്കുമ്പോഴുമാണ് നാം ഗാന്ധിയെ മറക്കുന്നത്. ഗാന്ധിജിക്കുനേരെ വെടിയുതിർത്ത വർഗീയവാദം ഇപ്പോഴും ശക്തമായി നിലനിൽക്കുന്നു. ഇത് രാഷ്ട്രത്തി​െൻറ നിലനിൽപ് അപകടത്തിലാക്കുമെന്നും രാജേഷ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ. മോഹനൻ എൻഡോവ്മ​െൻറുകൾ വിതരണംചെയ്തു. പ്രധാനാധ്യാപിക എം. സുൽഫത്ത് വികസനരേഖ അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി.വി. സുധാകരൻ, കെ. ബിന്ദു, മുൻ പ്രധാനാധ്യാപകൻ ബി.പി. നാരായണൻ, ഉണ്ണി കാനായി, പി.ടി.എ പ്രസിഡൻറ് പി.കെ. സുരേഷ്കുമാർ, മധു മരങ്ങാട് തുടങ്ങിയവർ സംസാരിച്ചു. വിദ്യാലയത്തിൽ ഉണ്ണി കാനായി നിർമിച്ച ഗാന്ധിപ്രതിമയുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.