സുരക്ഷയില്ലാതെ സ്​കൂൾബസ്​ സർവിസ്​: നടപടി ആവശ്യപ്പെട്ട്​ ജില്ല പഞ്ചായത്ത്​ പ്രസിഡൻറി​െൻറ പരാതി

കണ്ണൂർ: സ്കൂൾബസിൽ വിദ്യാർഥികളെ സുരക്ഷിതമല്ലാതെ കൊണ്ടുപോകുന്നതിനെതിരെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആർ.ടി.ഒക്ക് പരാതി നൽകി. മയ്യിലിലെ ഒരു സ്കൂളി​െൻറ ബസാണ് പിറകിലെ ചില്ല് ഇല്ലാതെ ടാർപോളിൻകൊണ്ട് മറച്ച് സർവിസ് നടത്തുന്നത്. ഈ ചിത്രമടക്കമാണ് പരാതി നൽകിയിട്ടുള്ളത്. കെ.എൽ 59 എൻ 722 നമ്പർ വാഹനത്തിനും സ്കൂൾ അധികൃതർക്കുമെതിരെ അടിയന്തരനടപടി കൈക്കൊള്ളണമെന്ന് പരാതിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.