രാജ്യത്ത്​ സ്വാതന്ത്ര്യത്തി​െൻറയും ജനാധിപത്യത്തി​െൻറയും വിളക്കുകൾ ഒാരോന്നായി അണയുന്നു ^ടി. പത്​മനാഭൻ

രാജ്യത്ത് സ്വാതന്ത്ര്യത്തി​െൻറയും ജനാധിപത്യത്തി​െൻറയും വിളക്കുകൾ ഒാരോന്നായി അണയുന്നു -ടി. പത്മനാഭൻ കണ്ണൂര്‍: രാജ്യത്ത് സ്വാതന്ത്ര്യത്തി​െൻറയും ജനാധിപത്യത്തി​െൻറയും വിളക്കുകള്‍ ഓരോന്നായി അണഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ടി. പത്മനാഭന്‍. ഇൗ വിളക്കുകള്‍ അണയാതെ സൂക്ഷിക്കേണ്ടത് വിദ്യാർഥികളാണെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എസ്.എഫ് 43ാം സംസ്ഥാന സമ്മേളന സമാപനത്തി​െൻറ ഭാഗമായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സമ്മേളന നഗരിയില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തില്‍ നാമെല്ലാവരും കരയേണ്ട അവസ്ഥയാണ്. രാജ്യത്തെയാകെ ദു:ഖത്തിലാഴ്ത്തി ഗോരഖ്പൂരില്‍ കുട്ടികള്‍ വാടിയപൂക്കള്‍ പോലെ കൊഴിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ പ്രധാനമന്ത്രിക്കും അമിത്ഷാക്കും ഒരു കുലുക്കവുമില്ല. ഗോരഖ്പൂരില്‍ സ്ഥിതി വഷളാകുന്നതിനുമുമ്പ് ഫലപ്രദമായ ഇടപെടല്‍ നടത്തി കുട്ടികളുടെ രക്ഷകനായെത്തിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്യുന്ന നടപടിയാണ് അധികൃതര്‍ സ്വീകരിച്ചത്. കളവ് പ്രധാന തൊഴിലാക്കിയ സംഘ്പരിവാറുകാർ ഈ സംഭവങ്ങളെയെല്ലാം ന്യായീകരിക്കുകയാണ്. കേരളത്തിലെ ചാനലുകളില്‍, കേന്ദ്രം ഭരിക്കുന്ന നേതാക്കന്മാര്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ് ഒരു മന:സാക്ഷിക്കുത്തുമില്ലാതെ ചര്‍ച്ചയില്‍ വന്നിരിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നടന്ന, പോരാളികളുടെ സംഗമം സി.പി.ഐ ദേശീയ കൗണ്‍സിലംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി. പ്രസാദ് അധ്യക്ഷത വഹിച്ചു. മനീഷ് കുഞ്ചാം, നരീന്ദര്‍ സോഹല്‍, അപരാജിത രാജ എന്നിവര്‍ സംസാരിച്ചു. ചിഞ്ചു ബാബു സ്വാഗതവും ആദര്‍ശ് ചാവശ്ശേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.