അതിർത്തി കാത്ത ജവാന്മാരെ ആദരിച്ച് ടഗ്​ വാരിയേഴ്സി​െൻറ സ്വാതന്ത്ര്യ ദിനാഘോഷം

കല്യാശ്ശേരി: ദീർഘകാലം രാജ്യത്തി​െൻറ അതിർത്തി കാത്ത് വിശ്രമ ജീവിതം നയിക്കുന്ന സൈനികരെ കല്യാശ്ശേരി സെൻട്രൽ ടഗ് വാരിയേഴ്സ് ആദരിച്ചു. പ്രദേശത്തെ മുപ്പതോളം മുൻ സൈനികരും 1971ലെ ഇന്ത്യ--പാക് യുദ്ധത്തിൽ കാലിന് വെടിയേറ്റ് വൈകല്യം പേറുന്ന കൂത്തുപറമ്പിലെ ടി. കുമാരനും പങ്കെടുത്തു. സൈനികർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. പ്രദേശത്തെ ഉന്നത വിജയികളെയും വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും ആദരിച്ചു. കല്യാശ്ശേരി സെൻട്രൽ എൽ.പി സ്കൂൾ അഞ്ചാം തരത്തില 60-ഓളം വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ജില്ല പഞ്ചായത്തംഗം പി.പി. ഷാജിർ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ എം.വി. നികേഷ് കുമാർ മുഖ്യാതിഥിയായി. വി.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. കെ.പി. കൃഷ്ണൻ ക്ലാെസടുത്തു. മാണി ഗോവിന്ദൻ, കെ. ചന്ദ്രൻ, വി. ദാമോദരൻ, ടി.പി. ദാമോദരൻ നമ്പ്യാർ, ടി.വി. രൂപേഷ്, എം.വി. മധുസൂദനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.