സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കണ്ണൂർ: നാടെങ്ങും രാജ്യത്തി​െൻറ 71ാം സ്വാതന്ത്ര്യ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ വർണപ്പകിട്ടാർന്ന സ്വാതന്ത്ര്യ ദിന പരേഡ് നടന്നു. മന്ത്രി കെ.കെ. ശൈലജ സല്യൂട്ട് സ്വീകരിച്ചു. പ്രമുഖർ പെങ്കടുത്തു. 'നാമൊന്ന് നമുക്കൊരു നാട്' പ്രമേയവുമായി സമസ്ത കേരള സുന്നി ബാലവേദി കണ്ണൂർ സിറ്റി റേഞ്ച് സ്വാതന്ത്ര്യ ദിന സംഗമവും ക്വിസ് മത്സരവും നടത്തി. കെ.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. വി.പി. മുഹമ്മദ് ശമീർ മൗലവി അധ്യക്ഷത വഹിച്ചു. ഹാഫിള് മൗലവി സ്വാതന്ത്ര്യദിന സന്ദേശം നൽകി. റിയാസ് ശാദുലിപ്പള്ളി, മുഹമ്മദ് ഫഹദ് മൗലവി എന്നിവർ സംസാരിച്ചു. സംഘ്പരിവാർ ആധിപത്യത്തിൽനിന്ന് രാജ്യസ്വാതന്ത്ര്യത്തിനായി പൊരുതുക എന്ന ബാനറിൽ സ്വാതന്ത്ര്യദിനത്തിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ കണ്ണൂർ കാൽടെക്സ് ഗാന്ധി സർക്കിളിൽ സ്വാതന്ത്ര്യവലയം തീർത്തു. സംസ്ഥാന െസക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ജില്ല ആക്ടിങ് പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ അധ്യക്ഷത വഹിച്ചു. ജില്ല ജന. െസക്രട്ടറി പള്ളിപ്രം പ്രസന്നൻ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല നേതാക്കളായ ചന്ദ്രൻ, സി. മുഹമ്മദ് ഇംതിയാസ്, മധു കക്കാട്, ത്രേസ്യാമ്മ, ഷാഹിന ലത്തീഫ്, സി.പി. റഹ്ന എന്നിവർ നേതൃത്വം നൽകി. പാറക്കണ്ടി കാരുണ്യ റസിഡൻറ്സ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡൻറ് പ്രഫ. പി. മൂസ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭാംഗം പി.പി. ഗംഗാധരൻ പതാക ഉയർത്തി. കോർപറേഷൻ കൗൺസിലർ ആർ. അജിത്, ബി. രമേശ്, വി. സുധീഷ് എന്നിവർ സംസാരിച്ചു. മധുരപലഹാര വിതരണം നടന്നു. സി. ജനാർദനൻ, എൻ. അജിത്, കെ.കെ. പ്രസന്നൻ, ഉഷ ശ്രീധരൻ, പ്രസന്ന ശിവാനന്ദൻ, ഷീല ചേനോളി, എൻ. ശൈലജ, എൻ. ചിത്ര, പി. സീധീപ്, സി.കെ. രാമചന്ദ്രൻ, എം.പി. സുനിൽ, എൻ. അരുൺ എന്നിവർ നേതൃത്വം നൽകി. പുഴാതി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ഷെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ബി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. സി. ദിനേശൻ, കെ.സി. രാജൻ, കെ. ശ്രീജിത്ത് കുമാർ, കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ല ഓഫിസിൽ ജില്ല ആക്ടിങ് പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ പതാക ഉയർത്തി. പള്ളിപ്രം പ്രസന്നൻ, ബെന്നി ഫെർണാണ്ടസ്, എൻ.എം. ശഫീഖ് എന്നിവർ സംസാരിച്ചു. പുഴാതി ഗവ. യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം പി.ടി.എ പ്രസിഡൻറ് കെ.പി.എ. സലീം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് എം.പി. സിറാജുദ്ദീൻ പതാക ഉയർത്തി. പി.പി. സുബൈർ, ജംഷീർ ദാരിമി, പി.വി. രാജീവൻ, ലളിതകുമാരി, പി. രമ, കെ.വി. ദിനേശൻ, ടി.െക. സജിന, പി.പി. റീന എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യ ദിന റാലിയും കലാപരിപാടികളും പായസ വിതരണവും നടത്തി. പെരുമാച്ചേരി ഗവ. എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി പഞ്ചായത്തംഗം ഷറഫുന്നിസ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.കെ. വത്സല പതാക ഉയർത്തി. കെ.പി. മഹമൂദ് അധ്യക്ഷത വഹിച്ചു. അബ്ദു ജബ്ബാർ, ചന്ദ്രോത്ത് മുഹമ്മദ്, ഹംസ മൗലവി, സി.കെ. മഹമൂദ് ഹാജി, എ.പി. അമീർ, കെ.കെ. അബ്ദുസ്സലാം, അബ്ദുല്ല എന്നിവർ സംസാരിച്ചു. കലാപരിപാടികളും മധുര വിതരണവും നടത്തി. കോട്ടം ജവഹർ വായനശാലയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം കെ.എൻ. അനന്തൻ ഉദ്ഘാടനം ചെയ്തു. സി.എം. അശോക്കുമാർ, എം.പി. കൃഷ്ണദാസ്, കെ. സതീശൻ, എം.കെ. ദാമോദരൻ, വി. രാഘവൻ, വി.കെ. ഗിരിജൻ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. അഴീക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പഞ്ചായത്തംഗം വി.വി. വിജയൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി.കെ. സുശീല പതാക ഉയർത്തി. പ്രിൻസിപ്പൽ രാജീവൻ, മനോജ് മാസ്റ്റർ, --------------മിഫുൻ, നിഷ കല്ലേൻ എന്നിവർ സംസാരിച്ചു. കലാപരിപാടികൾ, ക്വിസ്, ഫോേട്ടാ പ്രദർശനം എന്നിവയും നടത്തി. ഉളിക്കൽ വയത്തൂർ യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രധാനാധ്യാപകൻ ടി.ജെ. ജോർജ് ദേശീയ പതാക ഉയർത്തി. മാനേജർ ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ പ്രതിനിധി ജിൻസ് ഉളിക്കൽ, സീനിയർ അസിസ്റ്റൻറ് ഒ.എസ്. ലിസി, സിസ്റ്റർ ആൻസിലിൻ, ടിനു ജോൺസ്,സജിന സജി, സ്കൂൾ ലീഡർ ക്രിസ്റ്റി ബെന്നി എന്നിവർ സംസാരിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് കാഡറ്റുകളുടെ നേതൃത്വത്തിൽ പരേഡ് നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.