സബ്​ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്​: തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യൻ

കൂത്തുപറമ്പ്: 22ാമത് സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ മൂന്ന് ദിവസമായി നടന്ന ചാമ്പ്യൻഷിപ്പിൽ ഇരുവിഭാഗങ്ങളിലും തിരുവനന്തപുരമാണ് ജേതാക്കൾ. ഇരുവിഭാഗത്തിലും ആലപ്പുഴ രണ്ടാം സ്ഥാനവും മലപ്പുറം മൂന്നാം സ്ഥാനവും നേടി. മികച്ച താരമായി ആൺകുട്ടികളുടെ വിഭാഗത്തിൽ എസ്. സാരൺ (തിരുവനന്തപുരം), പെൺകുട്ടികളുടെ വിഭാഗത്തിൽ പ്രജിത (ആലപ്പുഴ) എന്നിവരെ തെരഞ്ഞെടുത്തു. 14 ജില്ലകളിൽനിന്നായി ആൺകുട്ടികളും പെൺകുട്ടികളുമായി 600ൽപരം കായികതാരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്. സെപ്റ്റംബർ 24 മുതൽ ആന്ധ്രപ്രദേശിൽ നടക്കുന്ന നാഷനൽ ചാമ്പ്യൻഷിപ്പിലേക്കുള്ള സംസ്ഥാന ടീമിനെയും തെരഞ്ഞെടുത്തു. വിജയികൾക്ക് മുൻ മന്ത്രി കെ.പി മോഹനൻ ട്രോഫി വിതരണംചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൻ എം.പി. മറിയംബീവി അധ്യക്ഷതവഹിച്ചു. എം.സി. പ്രസന്നകുമാരി, പി. പ്രമോദ്കുമാർ, ആർ.കെ. രാഘവൻ, വി.വി. ദിവാകരൻ, കെ. ജലജകുമാരി, അനിൽ എ. ജോൺസൺ, ഡേവിഡ് ജോസഫ് എന്നിവർ സംസാരിച്ചു. എം. രമേശൻ സ്വാഗതവും എ.കെ. വിനോദ്കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.