ഈ വർഷം തുടങ്ങുന്നത് 4315 ഓണച്ചന്തകൾ

കണ്ണൂർ: ഓണക്കാലത്ത് പച്ചക്കറിവിലവർധന നിയന്ത്രിക്കുന്നതിനും ശുദ്ധമായ പച്ചക്കറിലഭ്യത ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാനത്ത് 4315 പച്ചക്കറിച്ചന്തകൾ ആരംഭിക്കും. കൃഷിവകുപ്പ് നേരിട്ട് നടത്തുന്ന 1500 ചന്തകൾക്ക് പുറമെ സഹകരണസ്ഥാപനങ്ങൾ, ഹോർട്ടികോർപ്, കുടുംബശ്രീ, സപ്ലൈകോ തുടങ്ങിയവയുടെ ചന്തകൾ ഉൾപ്പെടെയാണിത്. കഴിഞ്ഞവർഷത്തെക്കാൾ മൂന്നിരട്ടിയിലധികമാണിത്. കമ്പോളവിലെയക്കാൾ 30 ശതമാനം വിലക്കുറവിൽ ഇവിടെ പച്ചക്കറികൾ ലഭിക്കുമെന്ന് കൃഷിമന്ത്രി സുനിൽകുമാർ പറഞ്ഞു. ആഗസ്റ്റ് 30 മുതൽ െസപ്റ്റംബർ മൂന്ന് വരെയാണ് ചന്തകൾ പ്രവർത്തിക്കുക. ആഗസ്റ്റ് വരെയുള്ള കർഷക പെൻഷൻ കുടിശ്ശിക മുഴുവൻ നൽകാൻ നടപടിയെടുത്തതായി മന്ത്രി പറഞ്ഞു. അതിനായി 242 കോടി രൂപ ബന്ധപ്പെട്ട കൃഷിവകുപ്പ് ഉദ്യോഗസ്ഥ​െൻറ അക്കൗണ്ടിലേക്ക് കൈമാറിക്കഴിഞ്ഞു. തുക യഥാസമയം അവകാശികൾക്ക് വിതരണംചെയ്യാൻ വകുപ്പുദ്യോഗസ്ഥർ ജാഗ്രത കാണിക്കണം. ഇക്കാര്യത്തിൽ വീഴ്ചവരുത്തുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിെര സസ്പെൻഷനടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.