കാറ്റിലും മഴയിലും വീട് തകർന്നു

ചൊക്ലി: കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചൊക്ലിക്കടുത്ത ആണ്ടിപീടികയിലെ വീട് ഭാഗികമായി തകർന്നു. ചൊക്ലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ പാറേമ്മൽ സി.എം. കല്യാണിയുടെ വീടാണ് ഭാഗികമായി തകർന്നത്. അടുക്കളഭാഗത്തെ തെങ്ങ് വീണ് പ്ലാവ് മുറിഞ്ഞ് വീട്ടിലേക്ക് വീഴുകയായിരുന്നു. ആർക്കും പരിക്കില്ല. നിരവധി വാഴകൾ, മറ്റ് ഫലവൃക്ഷങ്ങൾ എന്നിവ നശിച്ചു. 60,000 രൂപ നഷ്ടം കണക്കാക്കുന്നു. ചൊക്ലി വില്ലേജ് ഓഫിസർ, ചൊക്ലി ഗ്രാമപഞ്ചായത്തംഗം ഐ.കെ. ഗണേശൻ എന്നിവർ വീട് സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.