പച്ചക്കറിമേള തുടങ്ങി

കണ്ണൂർ: ചെറുകുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ സുഫലം പച്ചക്കറി വിപണനമേള തുടങ്ങി. പഞ്ചായത്ത് ഒാഫിസ് കോമ്പൗണ്ടിൽ നടക്കുന്ന മേള പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അസൻകുഞ്ഞ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി കെ.ബി. ഷംസുദ്ദീൻ ഏറ്റുവാങ്ങി. വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുന്നതി​െൻറ ഭാഗമായാണ് മേള തുടങ്ങിയത്. ചടങ്ങിൽ കുടുംബശ്രീ ചെയർപേഴ്സൻ ടി. ശൈലജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.വി. രാധ, സ്ഥിരം സമിതി അധ്യക്ഷരായ പി.പി. സജീവൻ, സി.പി. കുഞ്ഞപ്പ, കെ. പത്മിനി എന്നിവർ പെങ്കടുത്തു. എം. പ്രദീപൻ സ്വാഗതവും എം.പി. ഉഷ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.