ഹൃദ്രോഗ ചികിത്സ: അനാവശ്യ ശസ്​ത്രക്രിയക്ക്​ നിയന്ത്രണം വരും

ഹൃദ്രോഗ ചികിത്സ: അനാവശ്യ ശസ്ത്രക്രിയക്ക് നിയന്ത്രണം വരും ശസ്ത്രക്രിയ ആവശ്യമാണെന്ന് സ്ഥാപിക്കാവുന്ന രേഖ കൈവശമുണ്ടാകണം മലപ്പുറം: അനാവശ്യ ഹൃദ്രോഗ ശസ്ത്രക്രിയകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ചട്ടം രൂപവത്കരിക്കുന്നു. മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ (എം.സി.െഎ) വൈസ് പ്രസിഡൻറ് അധ്യക്ഷനായ മൂന്നംഗ പാനൽ ഇതുസംബന്ധിച്ച കരട് റിേപ്പാർട്ട് ഒരാഴ്ചക്കകം ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിക്കും. സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് സ്വകാര്യ ആശുപത്രികൾ ഹൃദ്രോഗികളെ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതായ പരാതി വ്യാപകമായ സാഹചര്യത്തിലാണ് നടപടി വരുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് ആൻജിയോപ്ലാസ്റ്റി, ബൈപാസ് ശസ്ത്രക്രിയ വർധിച്ചുവരികയാണ്. സ്റ്റ​െൻറ്, ബലൂൺ ശസ്ത്രക്രിയകളിൽ പലതും അനാവശ്യമാണെന്നാണ് വിലയിരുത്തൽ. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ നിശ്ചിത യോഗ്യതയുള്ളവരും പരിശീലനം ലഭിച്ചവരുമായ ഡോക്ടർമാർ വേണമെന്ന് പാനൽ നിഷ്കർഷിക്കും. ഇൻറർവെൻഷനൽ കാർഡിയോളജിയിൽ ഇവർക്ക് രണ്ട് വർഷത്തെ പരിശീലനവും മതിയായ പ്രവൃത്തിപരിചയവും നിർബന്ധമാണ്. ചട്ടങ്ങളുടെ അഭാവംമൂലം പോസ്റ്റ് ഗ്രാജ്വേഷൻ പൂർത്തിയാക്കിയയുടൻ കാർഡിയോളജിസ്റ്റുകൾ സ്റ്റ​െൻറ് ചികിത്സ നടത്തുന്നുണ്ട്. ഇതിനി അനുവദിക്കില്ല. ഇൻറർവെൻഷനൽ കാർഡിയോളജിസ്റ്റുകൾക്ക് പ്രത്യേകം രജിസ്ട്രേഷൻ ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, സ്റ്റ​െൻറിങ് എന്നിവക്ക് സ്റ്റാൻഡേർഡ് േപ്രാേട്ടാകോൾ ഏർപ്പെടുത്തും. ഹൃദയധമനികളിലെ ചില തടസ്സം മരുന്നുകൾകൊണ്ട് പരിഹരിക്കാനാവും. ചിലത് സ്റ്റൻറ് കൊണ്ടും മറ്റു ചിലത് ബൈപാസ് ശസ്ത്രക്രിയയിലും. മരുന്നിന് െചലവ് വളരെ കുറവാണ്. സ്റ്റ​െൻറിങ്ങിനും ശസ്ത്രക്രിയക്കും ലക്ഷത്തിലേറെ ചെലവ് വരും. ധമനികളിൽ 50 ശതമാനമോ അതിലധികമോ തടസ്സമുണ്ടെങ്കിൽ മാത്രമേ സ്റ്റ​െൻറിങ് ആവശ്യമുള്ളൂവെന്നാണ് പുതിയ ഗവേഷണ ഫലങ്ങൾ. ശസ്ത്രക്രിയ നിർദേശിക്കുകയാണെങ്കിൽ ഇത് ആവശ്യമാണെന്ന് സ്ഥാപിക്കാവുന്ന മെഡിക്കൽ രേഖ ഡോക്ടറുടെ കൈവശമുണ്ടായിരിക്കണം. രോഗനിർണയത്തിനുള്ള ആൻജിയോഗ്രാമിന് ഒരാളെ വിധേയമാക്കാൻപോലും മതിയായ കാരണം വേണം. ശസ്ത്രക്രിയയുടെ വിഡിയോ ചിത്രം ഉൾപ്പെടെ മുഴുവൻ മെഡിക്കൽ രേഖകളും ഡോക്ടർ സൂക്ഷിക്കണം. അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലാത്ത വേളകളിൽ വേറൊരു കാർഡിയോളജിസ്റ്റി​െൻറ അഭിപ്രായം തേടാൻ രോഗിയെ ഡോക്ടർ അനുവദിക്കണം. മെഡിക്കൽ നടപടിക്രമങ്ങളുടെ പകർപ്പ് രോഗിക്ക് കൈമാറുകയും വേണം. രോഗനിർണയത്തിനും ചികിത്സക്കുമുള്ള വിവിധ മാർഗങ്ങൾ, ഇതി​െൻറ ചെലവുകൾ എന്നിവ രോഗിയെ ബോധ്യപ്പെടുത്തണം. ആശുപത്രിയിൽ എമർജൻസി കേസുകൾ ഏങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ഇേൻറണൽ ഒാഡിറ്റ് കമ്മിറ്റി പ്രത്യേകം നിരീക്ഷിക്കണമെന്നും പാനൽ നിഷ്കർഷിക്കുന്നു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.