എ.ഐ.എസ്.എഫ് സംസ്​ഥാന സമ്മേളനം കണ്ണൂരില്‍ തുടങ്ങി

കണ്ണൂര്‍: എ.ഐ.എസ്.എഫ് 43-ാം സംസ്ഥാന സമ്മേളനത്തിന് വിദ്യാർഥിറാലിയോടെ കണ്ണൂരിൽ തുടക്കം. കയ്യൂര്‍ സമരസേനാനി ചൂരിക്കാടന്‍ കൃഷ്ണന്‍നായരുടെ സ്മൃതിമണ്ഡപത്തില്‍നിന്നാരംഭിച്ച പതാകജാഥയും പാമ്പാടി നെഹ്‌റു കോളജ് സമരകേന്ദ്രത്തില്‍നിന്നാരംഭിച്ച ബാനര്‍ജാഥയും തിരൂര്‍ തുഞ്ചന്‍പറമ്പില്‍നിന്നാരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണസന്ദേശ ജാഥയും കണ്ണൂര്‍ എസ്.എന്‍ പാര്‍ക്കില്‍ സംഗമിച്ചതിന് ശേഷമാണ് വിദ്യാർഥിറാലി ആരംഭിച്ചത്. പൊതുസമ്മേളന നഗരിയായ സോണി ബി. തെങ്ങമം നഗറില്‍ (കണ്ണൂര്‍ ടൗണ്‍സ്‌ക്വയർ) വെച്ച് പതാക രമ്യ രാജനില്‍നിന്ന് പി. സന്തോഷ്‌കുമാറും ബാനര്‍ വി.കെ. വിനീഷില്‍നിന്ന് സി.പി. സന്തോഷ്‌കുമാറും ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ സംരക്ഷണസന്ദേശം ജംഷീറില്‍നിന്ന് സി.പി. മുരളി ഏറ്റുവാങ്ങി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് വി. വിനില്‍ അധ്യക്ഷതവഹിച്ചു. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ, സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സി.എൻ. ചന്ദ്രന്‍, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം അഡ്വ. കെ. രാജന്‍ എം.എൽ.എ, എ.ഐ.എസ്.എഫ് ദേശീയ സെക്രട്ടറി കെ.പി. സന്ദീപ്, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ആർ. സജിലാല്‍, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകർ, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.പി. ഷൈജന്‍ സ്വാഗതവും എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി എം. അഗേഷ് നന്ദിയും പറഞ്ഞു. ആലപ്പുഴ ഇപ്റ്റ അവതരിപ്പിച്ച നാട്ടരങ്ങ് പരിപാടിയും അരങ്ങേറി. ഞായറാഴ്ച മുതല്‍ 15 വരെ നടക്കുന്ന പ്രതിനിധിസമ്മേളനം റബ്കോ ഒാഡിറ്റോറിയത്തിൽ രാവിലെ 10ന് ജെ.എൻ.യു വിദ്യാർഥി യൂനിയന്‍ മുന്‍ പ്രസിഡൻറ് കനയ്യകുമാര്‍ ഉദ്ഘാടനംചെയ്യും. വൈകീട്ട് മൂന്നിന് നടക്കുന്ന ജനാധിപത്യത്തി​െൻറയും മതേതരത്വത്തി​െൻറയും ഭാവി എന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.