മാങ്ങാട്ടെ മാവേലി സ്​റ്റോർ സൂപ്പർമാർക്കറ്റായി ഉയർത്തും ^മന്ത്രി

മാങ്ങാട്ടെ മാവേലി സ്റ്റോർ സൂപ്പർമാർക്കറ്റായി ഉയർത്തും -മന്ത്രി കണ്ണൂർ: പ്രധാന വ്യാപാരകേന്ദ്രമായ മാങ്ങാട് ദേശീയപാതയോരത്തെ മാവേലി സ്റ്റോർ സപ്ലൈകോ സൂപ്പർമാർക്കറ്റായി ഉയർത്തുമെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കോലത്തുവയൽ മാവേലി സ്റ്റോർ ഉദ്ഘാടനവേദിയിൽ ഇതുമായി ബന്ധപ്പെട്ട് ടി.വി. രാജേഷ് എം.എൽ.എ മുന്നോട്ടുെവച്ച ആവശ്യം മന്ത്രി അംഗീകരിക്കുകയായിരുന്നു. നിലവിൽ ജീവനക്കാരുടെ കുറവാണ് കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാൻ തടസ്സമായി നിൽക്കുന്നത്. ഈ പ്രശ്നം പരിഹരിക്കപ്പെടുന്നതോടെ മാങ്ങാട്ടുള്ള മാവേലി സ്റ്റോറിനെ സൂപ്പർമാർക്കറ്റായി ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു. സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് കഴിഞ്ഞവർഷം സബ്സിഡി ഇനത്തിൽ 440 കോടി രൂപയാണ് സപ്ലൈകോ ചെലവഴിച്ചത്. സബ്സിഡിയില്ലാത്ത സാധനങ്ങളുടെ വൻതോതിലുള്ള വിൽപനയിലൂടെ ലഭിക്കുന്ന ലാഭമാണ് ഇതിനായി ഉപയോഗിക്കുന്നത്. അതുകൊണ്ട് മാവേലി സ്റ്റോറുകളിൽനിന്ന് സബ്സിഡി സാധനങ്ങൾ മാത്രം വാങ്ങാതെ വീട്ടിലേക്കുവേണ്ട മുഴുവൻ സാധനങ്ങൾ ഇവിടെനിന്ന് കൊണ്ടുപോവുന്ന രീതിയുണ്ടാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മൂന്നു മാവേലി സ്റ്റോറുകളുള്ള ജില്ലയിലെ ഏക പഞ്ചായത്താണ് കല്യാശ്ശേരിയെന്ന് ടി.വി. രാജേഷ് എം.എൽ.എ പറഞ്ഞു. ജനങ്ങളിൽനിന്ന് ലഭിക്കുന്ന നിർലോഭമായ പിന്തുണയാണ് ഇതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.