മെഗാ ക്വിസ് സമാപനസമ്മേളനം

പാനൂർ: കെ.പി.എസ്.ടി.എ പാനൂർ ഉപജില്ലതല സ്വദേശ് മെഗാക്വിസ് സമാപനസമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് ഗീത കൊമ്മേരി ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ല കമ്മിറ്റി അംഗം കെ.പി. ശശീന്ദ്രൻ സമ്മാനദാനം നിർവഹിച്ചു. സി.വി.എ ജലീൽ, എ. ശശികുമാർ, കെ.കെ. ദിനേശൻ, പി.കെ. സുരേന്ദ്രൻ, പി. ബിജോയി, സി.വി. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. എം.കെ. രാജൻ സ്വാഗതവും കെ.കെ. മനോജ് കുമാർ നന്ദിയും പറഞ്ഞു. സാഹിത്യോത്സവം പാനൂർ: എസ്.എസ്.എഫ് പാനൂർ ഡിവിഷൻ സാഹിത്യോത്സവത്തിന് ചെണ്ടയാട് കുന്നുമ്മലിൽ തുടക്കമായി. പാനൂർ മേഖലയിൽ വിദ്യാർഥികളിൽ ലഹരി ഉൽപന്ന ഉപയോഗം വ്യാപകമാണെന്ന തിരിച്ചറിവിനെ തുടർന്ന് ഉദ്ഘാടനവേദി ലഹരിവിരുദ്ധ സംഗമവേദിയായും ഒരുക്കിയിരുന്നു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ഇ. കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഫസലുദ്ദീൻ സഖാഫി കല്ലറക്കൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് ജില്ല വൈസ് പ്രസിഡൻറ് ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശം നൽകി. വി. സുരേന്ദ്രൻ മാസ്റ്റർ, പി.കെ. ഷാഹുൽ ഹമീദ്, കെ.കെ. ധനഞ്ജയൻ, അലി മാക്കൂൽപീടിക, ഇഖ്ബാൽ മാസ്റ്റർ, ഇബ്രാഹീം ഹാജി കണ്ണോത്ത്, എം. ബഷീർ, സി.കെ. മുഹമ്മദ് നാജി എന്നിവർ സംസാരിച്ചു. ഏഴു വേദികളിലായി അറുനൂറിലധികം പ്രതിഭകളാണ് ആറു ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തിൽ മാറ്റുരക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.