ശമ്പളകുടിശ്ശിക; തിരുവോണദിനം പട്ടിണിസമരം നടത്തും

കേളകം: ആറളം ഫാമിലെ തൊഴിലാളികളുടെ ശമ്പളകുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകിയില്ലെങ്കിൽ തിരുവോണദിവസം പട്ടിണിസമരം നടത്തുമെന്ന് ഐ.എൻ.ടി.യു.സി ആറളം ഫാം തൊഴിലാളി യൂനിയൻ അറിയിച്ചു. ജൂൺ മുതലുള്ള ശമ്പളകുടിശ്ശികകൾ ഉടൻ വിതരണം ചെയ്യുക, ഡി.എ-ഇൻക്രിമ​െൻറുകൾ വിതരണം നടത്തുക, ഓണത്തിന് ബോണസും അഡ്വാൻസും വിതരണം ചെയ്യുക, പ്ലാേൻറഷൻ തൊഴിലാളികളുടെ മൈേഗ്രഷൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ, സർക്കാറും ഫാം മാനേജ്മ​െൻറും തൊഴിലാളിവരുദ്ധ സമീപനങ്ങളുമായാണ് മുന്നോട്ടുപോയതെന്ന് യൂനിയൻ നേതാക്കൾ ആരോപിച്ചു. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ശക്തമായ സമരപരിപാടികൾക്ക് യൂനിയൻ നേതൃത്വം കൊടുക്കുമെന്നും യോഗം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.