മുസ്​ലിംലീഗ്​ സമരസംഗമം

കണ്ണൂർ: കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങള്‍ക്കും ന്യൂനപക്ഷ--ദലിത്‌ പീഡനങ്ങള്‍ക്കും ബി.ജെ.പി നേതാക്കളുടെ മെഡിക്കല്‍ കോഴ അഴിമതിക്കുമെതിരെ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭസമരത്തി​െൻറ ഭാഗമായി ജില്ലയില്‍ നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമരസംഗമം സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദര്‍ മൗലവി ഉദ്ഘാടനംചെയ്തു. പി.കെ. ഇസ്മത്ത് അധ്യക്ഷതവഹിച്ചു. ജില്ല ലീഗ് വൈസ് പ്രസിഡൻറ് ടി.എ. തങ്ങൾ, എം.പി. മുഹമ്മദലി, ജലീല്‍ എളമ്പാറ, സി. സമീർ, സി. എറമുള്ളാൻ, പി.സി. അമീനുല്ല, വി. ഫാറൂഖ്, നസീര്‍ പുറത്തീൽ, അഷ്‌റഫ്‌ കാഞ്ഞിരോട്, ടി.കെ. നൗഷാദ്, കെ.പി. അബ്ദുല്‍ സലാം, സൈനുദ്ദീന്‍ കീഴുന്ന, മുഹമ്മദലി കടലായി, മുഹമ്മദ് മുണ്ടേരി എന്നിവര്‍ സംസാരിച്ചു. പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ നടന്ന പരിപാടി സംസ്ഥാന മുസ്ലിംലീഗ് ജോ. സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി ഉദ്ഘാടനംചെയ്തു. അഡ്വ. സണ്ണിജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ. മുഹമ്മദാലി അധ്യക്ഷതവഹിച്ചു. സി. അബ്ദുല്ല, എം.എം. മജീദ്‌, ഇബ്രാഹിം കുട്ടി വള്ളിത്തോട്, സി. മുഹമ്മദലി, പോയിലന്‍ ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം ജില്ല മുസ്ലിംലീഗ് ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനംചെയ്തു. സി.പി.വി. അബ്ദുല്ല അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂർ, നഗരസഭ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം, പി.പി. മമ്മു, കെ.കെ. അബ്ദുറഹ്മാൻ, ഫൈസല്‍ ചെരുകുന്നോൻ, പി.സി. നസീര്‍ തുടങ്ങിയവർ സംസാരിച്ചു. അഴീക്കോട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയതെരു ഹൈവേ ജങ്ഷനില്‍ നടന്ന പരിപാടി ജില്ല മുസ്ലിംലീഗ് ട്രഷറര്‍ വി.പി. വമ്പന്‍ ഉദ്ഘാടനംചെയ്തു. അഷ്‌റഫ്‌ ഹാജി കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. കെ.വി. ഹാരിസ്, സി.പി. റഷീദ്, ശിനാജ് നാറാത്ത്, മുഹമ്മദ്‌ പൂന്തോട്ടം, ടി.കെ. ഹുസൈന്‍ എന്നിവർ സംസാരിച്ചു. ധര്‍മടം മണ്ഡലം മുസ്ലിംലീഗ് സംഘടിപ്പിച്ച സമരസംഗമം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് പി.കെ. സുബൈര്‍ ഉദ്ഘാടനംചെയ്തു. എൻ.കെ. റഫീഖ് അധ്യക്ഷതവഹിച്ചു. ജില്ല മുസ്ലിംലീഗ് സെക്രട്ടറി എൻ.പി. താഹിര്‍ ഹാജി, സി.വി.കെ. റിയാസ്, എം. മുസ്തഫ, പി. ഹമീദ്, ചേരിക്കല്‍ മായിന്‍ അലി, ഖാലിദ് മുരിങ്ങോളി, ഇസുദ്ദീന്‍ മൗലവി, മുനീര്‍ പാച്ചാക്കര എന്നിവർ സംസാരിച്ചു. കൂത്തുപറമ്പ് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരിങ്ങത്തൂരില്‍ നടന്ന പരിപാടി ജില്ല മുസ്ലിംലീഗ് സെക്രട്ടറി അഡ്വ. പി.വി. സൈനുദ്ദീന്‍ ഉദ്ഘാടനംചെയ്തു. കാട്ടൂര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുല്ല ഹാജി, എൻ.എ. അബൂബക്കർ, യു.വി. മൂസഹാജി, പി.കെ. ഷാഹുല്‍ഹമീദ്, സമീര്‍ പറമ്പത്ത്, കെ.വി. റംല ടീച്ചർ, സി.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു. വി. നാസര്‍ സ്വാഗതവും സി.കെ. ഹനീഫ നന്ദിയും പറഞ്ഞു. തലശ്ശേരിയില്‍ സംസ്ഥാന മുസ്ലിംലീഗ് പ്രവര്‍ത്തകസമിതി അംഗം കെ.കെ. മുഹമ്മദ് ഉദ്ഘാടനംചെയ്തു. എൻ. മഹമൂദ് അധ്യക്ഷത വഹിച്ചു. അഡ്വ. പി.വി. സൈനുദ്ദീൻ, എ.പി. അബ്ദുല്ലക്കുട്ടി, എ.കെ. അബൂട്ടി ഹാജി, എ.കെ. മുസ്തഫ എന്നിവർ സംസാരിച്ചു. ടി.എൻ.എ. ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റി ശ്രീകണ്ഠപുരത്ത് സംഘടിപ്പിച്ച സമരസംഗമം ജില്ല മുസ്ലിംലീഗ് സെക്രട്ടറി അന്‍സാരി തില്ലങ്കേരി ഉദ്ഘാടനംചെയ്തു. കെ.പി. മൊയ്തീന്‍കുഞ്ഞി ഹാജി അധ്യക്ഷതവഹിച്ചു. അബ്ദുറഹ്മാന്‍ പുല്‍പറ്റ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. കോയ, കെ. സലാഹുദ്ദീൻ, അഹമ്മദ് കുട്ടി ഹാജി ഉളിക്കൽ, എൻ.പി. റഷീദ്, ഖലീൽറഹ്മാന്‍ ആലക്കോട്, പി.പി. ഉസ്മാന്‍ഹാജി എന്നിവർ സംസാരിച്ചു. പയ്യന്നൂരില്‍ ജില്ല മുസ്ലിംലീഗ് വൈസ് പ്രസിഡൻറ് അഡ്വ. എസ്. മുഹമ്മദ് ഉദ്ഘാടനംചെയ്തു. ബഷീര്‍ വള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. എസ്.എ. ശുക്കൂര്‍ ഹാജി അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.