നികുതി അടക്കാം; വീട്ടിലിരുന്നുതന്നെ

കണ്ണൂർ: നികുതിയടക്കാനും മറ്റുമായി ഒാഫിസുകൾക്ക് മുന്നിൽ ഏറെനേരം വരിനിൽക്കുന്ന ദുരിതം ഇനി ചെറുകുന്ന് പഞ്ചായത്തുകാർക്ക് മറക്കാം. പഞ്ചായത്തിൽ ഇ-പേമ​െൻറ് സംവിധാനത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അസ്സൻകുഞ്ഞ് മാസ്റ്റർ സ്വന്തംവീടി​െൻറ നികുതി അടച്ച് ഇ-പേമ​െൻറ് ഉദ്ഘാടനം ചെയ്തു. ഇ-പേമ​െൻറ് സംവിധാനംവഴി പഞ്ചായത്തിലെ നികുതിദായകർക്ക് നിമിഷനേരംകൊണ്ട് നികുതിയടക്കാൻ സാധിക്കും. നികുതി അടച്ചുകഴിഞ്ഞാൽ ആവശ്യമുള്ള ഒാണർഷിപ് സർട്ടിഫിക്കറ്റും ഡൗൺലോട് ചെയ്തെടുക്കാം. ചടങ്ങിൽ വൈസ് പ്രസിഡൻറ് പി.വി. രാധ, സ്ഥിരംസമിതി അധ്യക്ഷരായ പി.പി. സജീവൻ, പി.സി. കുഞ്ഞപ്പ, കെ. പത്മിനി, പഞ്ചായത്ത് സെക്രട്ടറി കെ.ബി. ഷംസുദ്ദീൻ, അക്കൗണ്ടൻറ് ടി. റജീഷ്, െഎ.കെ.എം ടെക്നിക്കൽ അസിസ്റ്റൻറ് ശരത്, ടെക്നിക്കൽ അസിസ്റ്റൻറ് നിജേഷ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.