പയ്യന്നൂർ റെയിൽവേ സ്​റ്റേഷൻ പ്രീപേഡ്​ ഓട്ടോബൂത്ത് ഉദ്ഘാടനം 16ന്

പയ്യന്നൂർ: പയ്യന്നൂർ റോട്ടറി ക്ലബ്, നഗരസഭയുടെയും പൊലീസി​െൻറയും സഹകരണത്തോടെ റെയിൽവേ സ്റ്റേഷനിൽ നിർമിച്ച പ്രീപേഡ് ഓട്ടോബൂത്ത് 16ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ പി.എം. ശിവശങ്കരൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് പയ്യന്നൂർ സി.ഐ എം.പി. ആസാദിന് ബൂത്ത് കൈമാറും. ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ മുഖ്യാതിഥിയാവും. 10.30ന് റോട്ടറി ഡ്രീം ഹോം പദ്ധതി പ്രകാരം ചിറ്റടിയിൽ നിർമിച്ച ഏഴാമത് വീടി​െൻറ താക്കോൽദാനം ഡിസ്ട്രിക്ട് ഗവർണർ നിർവഹിക്കും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.വി. ഗോവിന്ദൻ മുഖ്യാതിഥിയാവും. വൈകീട്ട് 4.30ന് പയ്യന്നൂർ ടൗൺ സ്ക്വയറിൽ പ്ലാസ്റ്റിക്മുക്തനഗരം എന്ന ലക്ഷ്യവുമായി നഗരസഭ പ്രദേശത്തെ വീടുകളിൽ തുണിസഞ്ചി നൽകുന്നതി​െൻറ വിതരണോദ്ഘാടനം നടക്കും. രാത്രി 7.30ന് ശ്രീപ്രഭാ ഓഡിറ്റോറിയത്തിൽ ഗവർണർക്കുള്ള സ്വീകരണപരിപാടി നടക്കും. ഔദ്യോഗിക ക്ലബ് സന്ദർശനത്തി​െൻറ ഭാഗമായാണ് ഡിസ്ട്രിക്ട് ഗവർണർ 15, 16 തീയതികളിൽ എത്തുന്നത്. വാർത്താസമ്മേളനത്തിൽ ഇ.പി. ചന്ദ്രൻ, പി. സുരേന്ദ്രൻ, അഡ്വ. എം.എം. ആൻറോ, കെ.വി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.