വാർത്ത അടിസ്ഥാനരഹിതമെന്ന്​ യുവതി

കണ്ണൂർ: മന്ത്രിഭർത്താവ് യുവതിയെ ആക്രമിച്ചുവെന്ന സംഭവം വിവാദമായതോടെ വിശദീകരണവുമായി യുവതിയുടെ വാർത്താക്കുറിപ്പ്. മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ പോളിങ് നടന്ന ദിവസം പെരിഞ്ചേരി വാർഡിൽ സി.പി.എം സ്ഥാനാർഥിയുടെ ബൂത്ത് ഏജൻറായി പ്രവർത്തിച്ചിരുന്നുവെന്നും എൽ.ഡി.എഫ് പ്രവർത്തകർ ഒാപൺ വോട്ടുചെയ്യുന്നതിനെ തടഞ്ഞ ബൂത്ത് പ്രിസൈഡിങ് ഒാഫിസറുടെ നടപടിയെക്കുറിച്ച് പാർട്ടിനേതാവായ കെ. ഭാസ്കരനെ അറിയിച്ചപ്പോൾ പ്രശ്നം അവിടെതന്നെ കൈകാര്യംചെയ്താൽ മതിെയന്ന് അറിയിച്ചതായും യുവതി പറഞ്ഞു. ഭാസ്കരൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടപ്പോൾ നിന്നോട് ഇപ്പോൾ പോകാനല്ലേ പറഞ്ഞതെന്ന് കർശനമായി പറഞ്ഞത് തനിക്ക് മനോവിഷമമുണ്ടാക്കിയെന്നും അവിടെനിന്ന് ഇറങ്ങിപ്പോയെന്നും പഴശ്ശി വില്ലേജിലെ കയനി സ്വദേശിയായ ഷീലാ രാജൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. പത്ര-ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതരത്തിലുള്ള പ്രശ്നങ്ങളുണ്ടാവുകയോ താൻ അത്തരത്തിൽ ആരോടെങ്കിലും പരാതിപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഷീലാ രാജൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.