വിദ്യാർഥികൾക്ക് മർദനം

കൂത്തുപറമ്പ്: ചെറുവാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ എ.ബി.വി.പി പ്രവർത്തകരെ ഒരുസംഘം മർദിച്ച് പരിക്കേൽപിച്ചതായി പരാതി. ചീരാറ്റ സ്വദേശികളായ എൻ. വിഷ്ണു (16), എം. വിഷ്ണു (16) എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരെയും കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ എം.എസ്.എഫ് പ്രവർത്തകരാണെന്ന് എ.ബി.വി.പി ആരോപിച്ചു. രക്ഷാബന്ധൻ കെട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. കണ്ടാലറിയാവുന്നവർക്കെതിരെ കതിരൂർ െപാലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.