ഡി.വൈ.എഫ്.ഐ സമരം സർക്കാർ നയത്തിനെതിരെയെന്ന് ശ്രീകണ്ഠപുരം നഗരസഭ ഭരണസമിതി

ശ്രീകണ്ഠപുരം: വിവിധ ആരോപണങ്ങൾ ഉന്നയിച്ച് ശ്രീകണ്ഠപുരം നഗരസഭാ ഓഫിസിലേക്ക് കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ച് സർക്കാർനയം അട്ടിമറിക്കാനും തകർക്കാനും വേണ്ടിയുള്ളതാണെന്ന് നഗരസഭ ചെയർമാൻ പി.പി. രാഘവൻ, വൈസ് ചെയർപേഴ്‌സൻ നിഷിത റഹ്മാൻ, കൗൺസിലർമാരായ ജോസഫീന ടീച്ചർ, ബിനോയ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉറവിട മാലിന്യസംസ്കരണം അടിയന്തരമായി നടപ്പാക്കണമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കാൻ നഗരസഭ പ്രയത്നിക്കുമ്പോൾ ഇത് പരാജയപ്പെടുത്തണമെന്ന ഗൂഢലക്ഷ്യത്തോടെയാണ് ഡി.വൈ.എഫ്.ഐ നഗരസഭ മാർച്ച് നടത്തിയതെന്ന് ഇവർ ആരോപിച്ചു. കാവുമ്പായിൽ വർഷങ്ങൾക്കുമുമ്പേ പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റ് തുടങ്ങിയത് പഴയ പഞ്ചായത്ത് ഭരണസമിതിയാണ്. അന്ന് റീ സൈക്ലിങ് യൂനിറ്റ് തുടങ്ങിയവർതന്നെ ഇന്ന് ഷ്രെഡിങ് യൂനിറ്റ് വരുന്നതിനെ എതിർക്കുകയാണ്. കുടുംബശ്രീ പ്രവർത്തനത്തിന് എല്ലാസഹായവും നഗരസഭ നൽകുന്നുണ്ട്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കുവേണ്ടി 3.43 കോടിയുടെ ആക്ഷൻ പ്ലാൻ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. അനുമതിനൽകേണ്ടത് സർക്കാറാണ്. ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത് നഗരത്തിൽ വെളിച്ചം ലഭിക്കാൻവേണ്ടിയാണ്. അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് ജനങ്ങളുടെ കണ്ണിൽപൊടിയിട്ട് നടത്തുന്ന സമരം വിലപ്പോവില്ലെന്നും ഭരണസമിതിയംഗങ്ങൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.