വള്ളിത്തോട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

ഇരിട്ടി: വള്ളിത്തോട് സ്വദേശി സൗദിയിലെ ദമ്മാമിൽ വാഹനാപകടത്തിൽ മരിച്ചു. കീത്തടത്ത് അബൂബക്കർ ഹാജിയുടെയും സുബൈദയുടെയും മകൻ സലാഹുദ്ദീനാണ് (40) മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു അപകടം. സലാഹുദ്ദീൻ സഞ്ചരിച്ച വാഹനം മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഇരിട്ടി ടൗണിൽ ഏറെക്കാലം വ്യാപാരിയായിരുന്നു. ഭാര്യ: റസീന (ഉളിയിൽ). മക്കൾ: സൻഹാൻ, റിഥ, ഷിസ. സഹോദരങ്ങൾ: റഹ്മത്ത്, നുസൈബ, ഇബ്രാഹിംകുട്ടി, യഹ്യ (ഇരുവരും ദമ്മാം), സക്കരിയ്യ (ഖത്തർ). മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.