കണ്ണൂർ: മട്ടന്നൂർ നഗരസഭയിലേക്ക് പുതുതായി െതരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ െസപ്റ്റംബർ 11ന് നടക്കും. 11ന് രാവിലെ 11ന് ചടങ്ങ് ആരംഭിക്കാൻ വരണാധികാരിയായ കണ്ണൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർക്ക് സംസ്ഥാന തെരഞ്ഞെടുപ്പു കമീഷൻ നിർദേശം നൽകി. ഫലപ്രഖ്യാപനത്തിനുശേഷം കൗൺസിലിെൻറ ആദ്യയോഗം വിളിച്ചുകൂട്ടുന്നതിന് കൗൺസിലർമാരിൽ ഏറ്റവും പ്രായംകൂടിയ ആളെ വരണാധികാരി സത്യപ്രതിജ്ഞ ചെയ്യിക്കണം. മറ്റു കൗൺസിലർമാർ ഇദ്ദേഹം മുമ്പാകെയാണ് സത്യപ്രതിജ്ഞചെയ്യേണ്ടത്. പ്രഥമയോഗം ആദ്യം പ്രതിജ്ഞചെയ്ത കൗൺസിലറുടെ അധ്യക്ഷതയിലാകും ചേരുക. ചെയർപേഴ്സൻ, വൈസ് ചെയർപേഴ്സൻ എന്നീ സ്ഥാനങ്ങളിലേക്കുള്ള െതരഞ്ഞെടുപ്പ് തീയതിയും സമയവും സംബന്ധിച്ച് ആ യോഗത്തിൽതന്നെ കൗൺസിലർമാർക്ക്് അറിയിപ്പ് നൽകണമെന്നും കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.