ബാങ്കി​െൻറ ലോക്കർ റൂമിൽ 12.75 ലക്ഷത്തി​െൻറ നിരോധിച്ച നോട്ടുകൾ ഉപേക്ഷിച്ച നിലയിൽ

കോഴിക്കോട്: ലക്ഷക്കണക്കിന് രൂപയുടെ നിരോധിച്ച നോട്ടുകൾ ബാങ്കി​െൻറ ലോക്കർ റൂമിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എസ്.ബി.ടി മാനാഞ്ചിറ മുഖ്യശാഖയുടെ ലോക്കർ മുറിയിലാണ് 12.75 ലക്ഷം രൂപയുടെ നോട്ടുകൾ കണ്ടെത്തിയത്. ലോക്കറിനും ചുമരിനും ഇടയിലായി മൂന്ന് ചെറിയ ബാഗുകളിലായാണ് പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ൈവകീേട്ടാടെ ലോക്കർ തുറക്കാനെത്തിയ ആളാണ് പണം കണ്ടത്. തുടർന്ന് ഇദ്ദേഹം ബാങ്ക് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഒമ്പതിനായിരം രൂപയുടെ 100‍​െൻറയും 50‍​െൻറയും നോട്ടുകളും ഉപേക്ഷിച്ചവയിൽെപടുമെന്ന് ബാങ്ക് ചീഫ് മാനേജർ എ. പ്രസന്നകുമാർ പറഞ്ഞു. ബാക്കിയെല്ലാം 1000ത്തി​െൻറയും 500​െൻറയും നോട്ടുകളാണ്. 1500 ലോക്കറുകളാണ് ബാങ്കിലുള്ളത്. കാമറ സ് ഥാപിക്കാത്തതിനാൽ ആരാണ് നോട്ടുകെട്ടുകൾ ഉപേക്ഷിച്ചെതന്ന് വ്യക്തമല്ല. പ്രവാസികളുടെ ലോക്കറിൽ സൂക്ഷിച്ച പണമാണിതെന്നാണ് സൂചന. നിരോധിച്ചതിനാൽ മറ്റുവഴികളില്ലാത്തതിനാൽ ഇവിടെതന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ബാങ്ക് അധികൃതർ വിവരമറിയിച്ചതിെന തുടർന്ന് ടൗൺ െപാലീസ് സ്ഥലത്തെത്തി നോട്ടുകൾ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.