അസഅ

മട്ടന്നൂർ തെരഞ്ഞെടുപ്പ്: അക്കൗണ്ട് തുറക്കാനാകാതെ ബി.ജെ.പി കണ്ണൂർ: മട്ടന്നൂർ നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വൻ മുേന്നറ്റം നേടാനായെന്ന ബി.ജെ.പിയുടെ അവകാശവാദത്തിൽ കഴമ്പില്ലെന്ന് കണക്കുകൾ. 32 സീറ്റിൽ ഒമ്പതിടത്ത് രണ്ടാം സ്ഥാനത്തെത്തിയത് മികവാണെന്നാണ് പാർട്ടി അവകാശപ്പെടുന്നത്. എന്നാൽ, കഴിഞ്ഞതവണെത്തക്കാൾ 17 സീറ്റുകളിൽ ഇത്തവണ അധികം മത്സരിച്ചിട്ടും കേവലം മൂന്ന് ശതമാനത്തോളം വോട്ടാണ് 2012നെ അപേക്ഷിച്ച് അധികം ലഭിച്ചത്. ആകെ പോൾ ചെയ്ത 30,122 വോട്ടിൽനിന്ന് 3,315 വോട്ടാണ് ബി.ജെ.പി നേടിയത്. അതായത് 10.99 ശതമാനം. 2012ൽ 7.07 ശതമാനമായിരുന്നു ബി.ജെ.പി സ്വന്തമാക്കിയത്. കായല്ലൂർ (224), കോളാരി (288), കരേറ്റ (329), ടൗൺ (221), മേറ്റടി (372) എന്നീ അഞ്ചു വാർഡുകളിൽ മാത്രമാണ് 200ൽ കൂടുതൽ വോട്ട് കിട്ടിയത്. ഇതിൽ കായല്ലൂർ, കരേറ്റ വാർഡുകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബി.ജെ.പിതന്നെയായിരുന്നു രണ്ടാം സ്ഥാനത്ത്. ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ വീട് സ്ഥിതിചെയ്യുന്ന വാർഡിലും ബി.ജെ.പിയാണ് രണ്ടാംസ്ഥാനത്ത്. അതാവെട്ട, വാർഡിൽ ആകെയുള്ള 768 വോട്ടിൽ 705 വോട്ടും സി.പി.എം നേടിയപ്പോൾ 34 വോട്ടുമാത്രം നേടിയാണ് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയത്. ഇൗ വാർഡിൽ കോൺഗ്രസിന് 29 വോട്ട് മാത്രമാണ് ലഭിച്ചത്. ഇടവേലിക്കൽ (34), ദേവർകാട് (161), മട്ടന്നൂർ (161) എന്നിങ്ങനെയാണ് രണ്ടാംസ്ഥാനം നേടിയ വാർഡുകളിൽ ബി.ജെ.പി നേടിയ വോട്ട്. മൂന്നു സീറ്റിൽ വിജയിക്കുമെന്ന അവകാശവാദമാണ് പോളിങ്ങിനുശേഷവും ബി.ജെ.പി ഉയർത്തിയിരുന്നത്. എന്നാൽ, വോെട്ടണ്ണൽ പൂർത്തിയായപ്പോൾ ഇക്കുറിയും നിരാശമാത്രമായിരുന്നു ഫലം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.