ദേശീയ വിരമുക്ത ദിനാചരണം: ജില്ലയിൽ 6.37 ലക്ഷം കുട്ടികൾക്ക് ഗുളിക നൽകി

കണ്ണൂർ: ദേശീയ വിരമുക്ത ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ഒന്നുമുതൽ 19 വയസ്സുവരെയുള്ള 6,37,352 കുട്ടികൾക്ക് ആൽബൻഡസോൾ ഗുളിക നൽകി. വ്യാഴാഴ്ച ഗുളിക ലഭിക്കാത്തവർക്ക് ഈമാസം 17ന് ഗുളിക നൽകും. ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ മേൽനോട്ടത്തിൽ അധ്യാപകർ, അംഗൻവാടി വർക്കർമാർ എന്നിവർ മുഖേനയാണ് ഗുളിക നൽകിയത്. ദിനാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം മയ്യിൽ ഐ.എം.എൻ.എസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിർവഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. വസന്തകുമാരി അധ്യക്ഷതവഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് ദിനാചരണസന്ദേശം നൽകി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ബാലൻ, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ജയബാലൻ മാസ്റ്റർ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ജോളി കാട്ടുവിള, മയ്യിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ സി.കെ. പുരുഷോത്തമൻ, ജില്ല പഞ്ചായത്ത് മെംബർ കെ. നാണു, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. നാസർ, മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. രാധിക, മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഡ് അംഗം കെ. ഉഷ, ജില്ല സാമൂഹിക നീതി ഓഫിസർ എം.എം. മോഹൻദാസ്, തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ കെ.വി. ലീല, മയ്യിൽ സി.എച്ച്.സി മെഡിക്കൽ ഓഫിസർ പി.കെ. കാർത്ത്യായനി, ഇരിക്കൂർ ബ്ലോക്ക് സി.ഡി.പി ഒ.കെ. ലേഖ, മയ്യിൽ ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.കെ. അനൂപ്കുമാർ, പ്രധാനാധ്യാപകൻ ടി.കെ. ഹരീന്ദ്രൻ, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. പി.എം. ജ്യോതി, ടെക്നിക്കൽ അസിസ്റ്റൻറ് േഗ്രഡ് ഒന്ന് പി. സുനിൽദത്തൻ, ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ കെ.എൻ. അജയ്, ഡെപ്യൂട്ടി മീഡിയ ഓഫിസർ ജോസ് ജോൺ, എൻ.എച്ച്.എം ജൂനിയർ കൺസൽട്ടൻറ് യു. ബിൻസി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.