--സംഘ്​പരിവാർ ഭാരതീയസംസ്​കാരത്തെ വളച്ചൊടിക്കുന്നു

കണ്ണൂര്‍: ഭാരതീയസംസ്‌കാരം സംവാദാത്മകമായിരുന്നുവെന്നും രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനായി അതിനെ വളച്ചൊടിക്കുന്ന നീതികേടാണ് സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുരേഷ്ബാബു. കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷന്‍ സ്ഥാപകദിനാചരണത്തോടനുബന്ധിച്ച് കണ്ണൂരില്‍ ഭാരതീയത: പൊരുളും കളവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദിനാചരണം സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് സംസ്ഥാന സെക്രട്ടറി വിനോദ് മോഹന്‍, ബേബി കാസ്‌ട്രോ, ജോയൻറ് കൗണ്‍സില്‍ ജില്ല സെക്രട്ടറി നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, സി.വി. ജിതേഷ് എന്നിവര്‍ സംസാരിച്ചു. കെ. പ്രഭാകരന്‍ സ്വാഗതവും എം.എന്‍. പ്രദീപ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.