ശ്രീകണ്ഠപുരം 110 കെ.വി സബ്സ്​റ്റേഷൻ: ലൈൻ വലിക്കൽ തുടങ്ങി

ശ്രീകണ്ഠപുരം: വൈദ്യുതിമേഖലയിലെ വികസനത്തി​െൻറ ഭാഗമായി ശ്രീകണ്ഠപുരം 66 കെ.വി സബ്സ്റ്റേഷൻ 110 കെ.വി സബ്സ്റ്റേഷനാക്കുന്നു. ശ്രീകണ്ഠപുരം സബ്സ്റ്റേഷൻ പരിസരത്ത് 110 കെ.വി ലൈൻവലിക്കൽ പ്രവൃത്തി കഴിഞ്ഞദിവസം ആരംഭിച്ചു. മുണ്ടയാടുനിന്ന് കാഞ്ഞിരോട്-മട്ടന്നൂർ 110 കെ.വി ലൈൻ കടന്നുപോകുന്ന വെള്ളാപറമ്പിൽെവച്ച് ടാപ് ചെയ്താണ് ശ്രീകണ്ഠപുരത്തേക്ക് ലൈൻ എത്തിക്കുക. ശ്രീകണ്ഠപുരത്തേക്ക് വെള്ളാപറമ്പിൽനിന്ന് 10 കിലോമീറ്ററോളം ലൈൻ വലിക്കണം. കെ.എസ്.ഇ.ബി സർക്കിൾ ഓഫിസും ഡെപ്യൂട്ടി ചീഫ് എൻജിനീയർ കാര്യാലയവും ഉൾപ്പെടെ പ്രവർത്തിക്കുന്ന ശ്രീകണ്ഠപുരത്ത് 110 കെ.വി സബ്സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ മേഖലയിലെ വൈദ്യുതിപ്രശ്നങ്ങൾക്ക് പരിഹാരമാകും. ഇതിനു പിന്നാലെ ചെേമ്പരി 110 കെ.വി സബ്സ്റ്റേഷൻ നിർമാണത്തിനായി ശ്രീകണ്ഠപുരം സബ്സ്റ്റേഷനിൽനിന്ന് ലൈൻവലിക്കൽ പ്രവൃത്തി ആരംഭിക്കും. ശ്രീകണ്ഠപുരം കെ.എസ്.ഇ.ബി അസി. എക്സി എൻജിനീയർ സി.കെ. രതീഷ്, അസി. എൻജിനീയർ പ്രസാദ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കാവുമ്പായിൽ മാലിന്യം തള്ളാൻ അനുവദിക്കില്ല ശ്രീകണ്ഠപുരം: നഗരസഭയിലെ പ്ലാസ്റ്റിക് മാലിന്യം കാവുമ്പായി വ്യവസായ എസ്റ്റേറ്റിൽ തള്ളാൻ നീക്കമുണ്ടായാൽ ശക്തമായ സമരം ആരംഭിക്കുമെന്ന് കാവുമ്പായിൽ ചേർന്ന ജനകീയ ആക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി. പ്രതിഷേധയോഗം നഗരസഭ കൗൺസിലർ എം. കോരൻ ഉദ്ഘാടനം ചെയ്തു. എം.സി. ഹരിദാസൻ, കെ. മുഹമ്മദ്, കെ. കരുണാകരൻ, എ.കെ. ഗോപാലകൃഷ്ണൻ, എ.വി. ലക്ഷ്മി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.