പരിയാരത്ത് ദേശീയപാതയിലെ കുഴിയടച്ചു

പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജിന് മുന്നിൽ രണ്ടുമാസം മുമ്പ് നവീകരിച്ച ദേശീയപാത തകർന്ന് രൂപപ്പെട്ട വൻ ഗർത്തം അധികൃതർ അടച്ചു. റോഡിനു നടുവിലെ ഈ വൻകുഴി അപകടഭീഷണി ഉയർത്തുന്നത് വ്യാഴാഴ്ച 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് അധികൃതർ കുഴിയടച്ചത്. പരിയാരത്ത് അലക്യം പാലം മുതൽ മെഡിക്കൽ കോളജ് സ്റ്റോപ് വരെയുള്ള ഭാഗമാണ് രണ്ടുമാസം മുമ്പ് വീതികൂട്ടി നവീകരിച്ചത്. ഒരുഭാഗത്ത് അഞ്ചുമീറ്റർ വീതികൂട്ടി മധ്യത്തിൽ ഡിവൈഡർ സ്ഥാപിച്ചിരുന്നു. ഈ ഭാഗമാണ് കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുരിതമായത്. ഇരുചക്രവാഹനങ്ങൾ കുഴിയിൽവീണ് അപകടത്തിൽപെടുന്നത് പതിവായിരുന്നു. കോടികൾ ചെലവഴിച്ച് നടത്തിയ നിർമാണപ്രവൃത്തിയിൽ ഓവുചാലുകൾ ഉൾപ്പെടുത്തിയിരുന്നില്ല. മഴവെള്ളം റോഡിലൂടെ ഒഴുകുന്നത് തകർച്ചക്ക് കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.