കവിതാരചന മത്സരം

പയ്യന്നൂർ: പയ്യന്നൂർ കോളജ് സതീർഥ്യ പൂർവവിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ കണ്ണൂർ സർവകലാശാല പരിധിയിലെ െറഗുലർ, പാരലൽ, പ്രഫഷനൽ കോളജുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്നു. സൃഷ്ടികൾ പ്രിൻസിപ്പലി​െൻറ സാക്ഷ്യപത്രംസഹിതം സെപ്റ്റംബർ 30ന് മുമ്പ് ടി.കെ. രത്നാകരൻ, കൺവീനർ, സതീർഥ്യ, പെരിയാട്ട്, മണ്ടൂർ പി.ഒ, 670 501 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 94950 15568. സംസ്ഥാന ജൂനിയർ ചെസ് പയ്യന്നൂരിൽ പയ്യന്നൂർ: 47ാമത് സംസ്ഥാന ജൂനിയർ (അണ്ടർ 19 ഓപൺ വനിത വിഭാഗം) ചെസ് ചാമ്പ്യൻഷിപ് ഈമാസം 26, 27 തീയതികളിൽ പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ നടക്കും. പയ്യന്നൂർ സി.പി.പി.എയും ജില്ല ചെസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരത്തിൽനിന്നാണ് അടുത്തമാസം പട്നയിൽ നടക്കുന്ന ദേശീയ ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിനെ തെരഞ്ഞെടുക്കുക. ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽനിന്നുള്ള നൂറിലധികം താരങ്ങൾ പങ്കെടുക്കും. ഫോൺ: 98474 42119, 96456 51385.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.