ജല​േസ്രാതസ്സുകളുടെ വിവരശേഖരണം: പരിശീലനം നൽകി

കണ്ണൂർ: സംസ്ഥാന സാക്ഷരത മിഷൻ സംഘടിപ്പിക്കുന്ന പരിസ്ഥിതി സാക്ഷരത പരിപാടികളുടെ ഭാഗമായി ജലസ്രോതസ്സുകളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്കും േപ്രരക്മാർക്കും പരിശീലനം നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ജയപാലൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അജിത് മാട്ടൂൽ, കോർപറേഷൻ കൗൺസിലർ ലിഷ ദീപക്, ജില്ല കോഓഡിനേറ്റർ ഷാജു ജോൺ, പ്ലാൻ കോഓഡിനേറ്റർ കെ.വി. ഗോവിന്ദൻ, അസി. കോഓഡിനേറ്റർ എം. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. എം. അനിൽകുമാർ, കെ. രാജേഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. വിവരശേഖരണത്തി​െൻറ ഭാഗമായി വാർഡുകളിൽ പരിസ്ഥിതി സാക്ഷരത സമിതികളും വാർഡുതല പഠനസംഘവും രൂപവത്കരിക്കും. ഇവരുടെ ആഭിമുഖ്യത്തിൽ പൊതുജലസ്രോതസ്സുകളായ കിണർ, കുളങ്ങൾ, അരുവികൾ, തോടുകൾ, പുഴകൾ എന്നിവയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് പഠനം നടത്തും. ആഗസ്റ്റ് 30ന് മുമ്പ് വിവരങ്ങൾ ശേഖരിച്ച് േക്രാഡീകരിച്ച് ലോക സാക്ഷരതദിനമായ സെപ്റ്റംബർ എട്ടിന് റിപ്പോർട്ടുകൾ പ്രകാശനംചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.