റേഷൻകാർഡ് വിതരണം

കണ്ണൂർ: കണ്ണൂർ താലൂക്കിലെ റേഷൻകടകളിൽനിന്ന് വിതരണസമയത്ത് റേഷൻ കാർഡുകൾ കൈപ്പറ്റാത്തവർക്ക് 17ന് രാവിലെ 10.30 മുതൽ വൈകീട്ട് നാലുവരെ താലൂക്ക് സപ്ലൈ ഓഫിസിൽനിന്ന് വിതരണം ചെയ്യും. പുഴാതി, പള്ളിക്കുന്ന്, ചേലോറ എന്നീ സോണലുകളിലും ചിറക്കൽ, അഴീക്കോട്, വളപട്ടണം എന്നീ ഗ്രാമപഞ്ചായത്തുകളിലും ഉൾപ്പെട്ട മുഴുവൻ റേഷൻകടകളിലെയും കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട വ്യക്തിയോ തിരിച്ചറിയൽ കാർഡ്, നിലവിലുള്ള കാർഡ് എന്നിവസഹിതം ഇവിടെയെത്തി കാർഡ് കൈപ്പറ്റേണ്ടതാണെന്ന് സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.